'ധോണിക്ക് മാത്രമാണ് യഥാര്‍ത്ഥ ഫാന്‍സ് ഉള്ളത്, മറ്റെല്ലാം പെയ്ഡാണ്'; പ്രസ്താവനയുമായി ഹര്‍ഭജന്‍ സിങ്‌

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ആർസിബിയുടെ മത്സരത്തിനിടെയായിരുന്നു ഇന്ത്യയുടെ മുൻ സ്പിന്നർ വിവാദ പരാമർശം നടത്തിയത്

dot image

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം എം എസ് ധോണിക്ക് മാത്രമാണ് യഥാർത്ഥ ആരാധകരുള്ളതെന്ന് മുൻ താരം ഹർഭജൻ സിംഗ്. ധോണിയുടെ ഫാൻസ് മാത്രമാണ് യഥാർത്ഥമെന്നും മറ്റെല്ലാ താരങ്ങളും പണം കൊടുത്താണ് ആരാധകരെ ഉണ്ടാക്കുന്നതെന്നുമാണ് മുൻ ഹർഭജൻ സിം​ഗിന്റഎ പ്രസ്താവന. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ആർസിബിയുടെ മത്സരത്തിനിടെയായിരുന്നു ഇന്ത്യയുടെ മുൻ സ്പിന്നർ വിവാദ പരാമർശം നടത്തിയത്.

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച കോഹ്‌ലിക്ക് ആദരവ് അർപ്പിക്കാൻ ആളുകൾ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുക ആയിരുന്നു. അവരെല്ലാം വെള്ള ജേഴ്സി ധരിച്ചാണ് സ്റ്റേഡിയത്തിൽ എത്തിയത്. ഇതിനിടെയായിരുന്നു മുൻ ഇന്ത്യൻ സ്പിന്നറുടെ വിവാദ പ്രസ്താവന. ഇതോടെ ഹർഭജൻ സിം​ഗ് വിരാട് കോഹ്‌ലിയുടെയും ആർ‌സി‌ബിയുടെയും ആരാധകരെയാണ് ഉദ്ദേശിച്ചതെന്ന തരത്തിലുള്ള ചർച്ചയും സോഷ്യൽ മീഡിയയിൽ ആരംഭിച്ചു.

“യഥാർത്ഥ ആരാധകരുള്ള ക്രിക്കറ്റ് കളിക്കാരൻ ധോണിയാണ്. ബാക്കിയുള്ളവരുടെ ആരാധകരെല്ലാം പണത്തിന് വേണ്ടിയാണ് വരുന്നത്. ധോണീ ഭായ്, താങ്കൾക്ക് കഴിയുന്നിടത്തോളം കാലം നിങ്ങൾ കളിക്കൂ. എന്റെ ടീമായിരുന്നെങ്കിൽ ഞാൻ വ്യത്യസ്തമായ ഒരു തീരുമാനം എടുക്കുമായിരുന്നു. ആരാധകർ എപ്പോഴും ധോണി കളിക്കണമെന്നാണ് ആഗ്രഹിക്കുക. കാരണം അവർ അദ്ദേഹത്തിന്റെ യഥാർത്ഥ ആരാധകരാണ്. എംഎസ് ധോണിക്ക് ഏറ്റവും വലിയതും യഥാർത്ഥവുമായ ആരാധകരുണ്ടെന്നാണ് എനിക്ക് തോന്നുന്നത്', ഹർഭജൻ പറഞ്ഞു.

“ബാക്കിയുള്ളവരെല്ലാം കെട്ടിച്ചമച്ചവരാണ്. ഇക്കാലത്ത് സോഷ്യൽ മീഡിയയിലെ പകുതി പേരും പണം നൽകിയുള്ള പ്രമോഷനുകളിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ ധോണിയുടെയും സി‌എസ്‌കെയുടെയും ആരാധകർ യഥാർത്ഥരും വിശ്വസ്തരുമാണ്. മറ്റുള്ള താരങ്ങൾക്കുള്ളതെല്ലാം ഫേക്ക് ആരാധകരാണ്. അവരെ കുറിച്ച് പറയാനാണെങ്കിൽ മറ്റുപല വഴിക്കും പോവേണ്ടിവരും”, ഹർഭജൻ കൂട്ടിച്ചേർത്തു.

Content Highlights: Ipl 2025: 'real Fans Are Of Dhoni, Rest Are Paid', Harbhajan Singh Statement Triggers Controversy

dot image
To advertise here,contact us
dot image