
ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. ജൂണ്‍ 11 മുതല്‍ 15 വരെ ലണ്ടനിലെ ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഫൈനല്‍ നടക്കുന്നത്. പാറ്റ് കമ്മിന്‍സ് നയിക്കുന്ന ഓസ്‌ട്രേലിയയാണ് എതിരാളികള്‍.
SOUTH AFRICA'S WTC FINAL SQUAD:
— Mufaddal Vohra (@mufaddal_vohra) May 13, 2025
Bavuma (C), de Zorzi, Markram, Mulder, Jansen, Rabada, Maharaj, Ngidi, Bosch, Verreynne, Bedingham, Stubbs, Rickelton, Muthusamy and Paterson. pic.twitter.com/DPwh8AWkF5
15 അംഗ ടീമിനെയാണ് ഹെഡ് കോച്ച് ഷുക്രി കോണ്‍റാഡ് പ്രഖ്യാപിച്ചത്. ടെസ്റ്റ് കിരീടം ലക്ഷ്യമിട്ടുള്ള പോരാട്ടത്തില്‍ ടെംബ ബാവുമ ടീമിനെ നയിക്കും. എയ്ഡന്‍ മാര്‍ക്രം, ടോണി ഡി സോര്‍സി, ഡേവിഡ് ബെഡിംഗ്ഹാം, റയാന്‍ റിക്കല്‍ട്ടണ്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, വിക്കറ്റ് കീപ്പര്‍ കൈല്‍ വെറെയ്ന്‍ എന്നിവരുള്‍പ്പെടുന്ന ശക്തമായ ബാറ്റിംഗ് നിരയാണ് ടീമിനുള്ളത്.
പ്രോട്ടീസിന്റെ പേസ് ആക്രമണത്തെ കഗിസോ റബാഡ നയിക്കും. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് ലുങ്കി എന്‍ഗിഡി തിരിച്ചെത്തുകയാണ്. ഡെയ്ന്‍ പാറ്റേഴ്‌സണ്‍, ഓള്‍റൗണ്ടര്‍മാരായ മാര്‍ക്കോ ജാന്‍സെന്‍, വിയാന്‍ മള്‍ഡര്‍, കോര്‍ബിന്‍ ബോഷ് എന്നിവരടങ്ങുന്നതാണ് ശക്തമായ സീം യൂണിറ്റ്. കേശവ് മഹാരാജും സെനുരന്‍ മുത്തുസാമിയും അണിനിരക്കുന്ന സ്പിന്‍ നിരയുമുണ്ട്.
ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ദക്ഷിണാഫ്രിക്കന്‍ സ്‌ക്വാഡ്:
ടെംബ ബാവുമ (ക്യാപ്റ്റന്‍), ടോണി ഡി സോര്‍സി, എയ്ഡന്‍ മാര്‍ക്രം, വിയാന്‍ മള്‍ഡര്‍, മാര്‍ക്കോ ജാന്‍സെന്‍, കാഗിസോ റബാഡ, കേശവ് മഹാരാജ്, ലുങ്കി എന്‍ഗിഡി, കോര്‍ബിന്‍ ബോഷ്, കെയ്ല്‍ വെറെയ്നെ, ഡേവിഡ് ബെഡിംഗ്ഹാം, ട്രിസ്റ്റന്‍ സ്റ്റബ്സ്, റയാന്‍ റിക്കല്‍ടണ്‍, സെനുറാന്‍ മുത്തുസാമി
Content Highlights: South Africa squad for WTC final announced, Lungi Ngidi returns