'ഞങ്ങൾ നിങ്ങളെ കുറ്റം പറയില്ല വിരാട്'; കോഹ്‍ലിയെ പരിഹസിച്ച് ഇം​ഗ്ലീഷ് കൗണ്ടി ക്രിക്കറ്റ്

ഇം​ഗ്ലണ്ട് പേസർമാരെ ഭയപ്പെട്ടാണ് വിരാട് കോഹ്‍ലിയുടെ വിരമിക്കൽ തീരുമാനമെന്നാണ് ഇം​ഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് പരോക്ഷമായി സൂചിപ്പിക്കുന്നത്

dot image

ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് വിരമിക്കാനുള്ള വിരാട് കോഹ്‍ലിയുടെ തീരുമാനത്തെ പരിഹസിച്ച് ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ്. ഇം​ഗ്ലണ്ട് പേസർമാരെ ഭയപ്പെട്ടാണ് വിരാട് കോഹ്‍ലിയുടെ വിരമിക്കൽ തീരുമാനമെന്നാണ് ഇം​ഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് പരോക്ഷമായി സൂചിപ്പിക്കുന്നത്. 'ഞങ്ങൾ നിങ്ങളെ കുറ്റം പറയില്ല വിരാട്' എന്ന തലകെട്ട് നൽകിയ ഒരു വീഡ‍ിയോയിൽ ഇം​ഗ്ലണ്ട് പേസർമാരുടെ മികച്ച ബൗളിങ്ങും ഇം​ഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്നു. ഇത് ഇം​ഗ്ലണ്ട് പേസർമാരെ ഭയപ്പെട്ടാണ് കോഹ്‍ലി വിരമിക്കൽ തീരുമാനത്തിലേക്കെത്തിയതെന്ന പരോക്ഷ വിമർശനമായി ആരാധകർ വിലയിരുത്തുന്നു.

ജൂണിലാണ് ഇന്ത്യയുടെ ഇം​ഗ്ലണ്ട് പരമ്പര. അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പര കോഹ്‍ലിയുടെ ടെസ്റ്റ് കരിയറിൽ ഏറെ നിർണായകമാണ്. ഓസ്ട്രേലിയയിൽ നടന്ന ബോർഡർ-​ഗവാസ്കർ ട്രോഫിയിൽ കോഹ്‍ലി മോശം പ്രകടനമാണ് പുറത്തെടുത്തത്. അഞ്ച് മത്സരങ്ങളിൽ നിന്ന് കോഹ്‍ലിക്ക് ആകെ നേടാനായത് 190 റൺസ് മാത്രമായിരുന്നു. എല്ലാ മത്സരങ്ങളിലുംം ഒരേ രീതിയിൽ ഓഫ്സ്റ്റമ്പിന് പുറത്തുവന്ന പന്തിൽ എ‍ഡ്ജായി വിക്കറ്റ് നഷ്ടമായതും താരത്തിന്റെ ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടു.

അതിനിടെ രോഹിത് ശർമ വിരമിച്ചതിനാൽ ഇം​ഗ്ലണ്ട് പരമ്പരയിൽ ഇന്ത്യയ്ക്ക് പുതിയ നായകനെ കണ്ടെത്തേണ്ടതുണ്ട്. കോഹ്‍ലി കൂടി വിരമിച്ചാൽ സീനിയർ താരങ്ങളുടെ സാന്നിധ്യം ഇന്ത്യൻ ടീമിൽ വീണ്ടും കുറയും. ഈ സാഹചര്യത്തിൽ ഇന്ത്യൻ ടെസ്റ്റ് ടീമിൽ കോഹ്‍ലിയെ നിലനിർത്താനുള്ള ശ്രമത്തിലാണ് ബിസിസിഐ.

Content Highlights: County cricket takes a dig at Virat Kohli

dot image
To advertise here,contact us
dot image