
ഐപിഎൽ 2025 സീസൺ തനിക്ക് മികച്ച അനുഭവമായിരുന്നുവെന്നും എന്നാൽ താൻ പ്രകടനത്തിൽ പൂർണ തൃപ്തനല്ലെന്നും ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ യുവ മധ്യനിര ബാറ്റർ അബ്ദുൾ സമദ്. അതിർത്തിയിലെ സംഘർഷങ്ങൾ ഉടൻ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സീസൺ പുനരാരംഭിക്കുമ്പോൾ ഏറ്റവും മികച്ചത് നൽകാൻ വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുമെന്നും കശ്മീർ സ്വദേശി കൂടിയായ അബ്ദുൾ സമദ് കൂട്ടിച്ചേർത്തു.
ഈ സീസണിൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ യുവതാരം കൂടിയാണ് സമദ്. ജമ്മു കശ്മീരിൽ നിന്നുള്ള 23 കാരനായ അദ്ദേഹം സമ്മർദ്ദത്തിൻ കീഴിൽ ചില നിർണായക ഇന്നിംഗ്‌സുകൾ കളിച്ചു. 10 മത്സരങ്ങളിൽ നിന്ന് 186.04 എന്ന മികച്ച സ്ട്രൈക്ക് റേറ്റിൽ 160 റൺസ് സംഭാവന ചെയ്തു. 2020 ൽ തന്റെ പതിനെട്ടാം വയസ്സിൽ ഐപിഎൽ അരങ്ങേറ്റം കുറിച്ച താരം ഇതിന് മുമ്പുള്ള അഞ്ചുവർഷങ്ങളിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമായിരുന്നു. ഇത്തവണ നാല് കോടി രൂപയ്ക്കാണ് താരത്തെ ലഖ്‌നൗ സ്വന്തമാക്കിയിരുന്നത്.
Content Highlights:IPL 2025: ‘Gained vital experience this season,’ says Abdul Samad