ധരംശാലയിൽ നിന്നും താരങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ഇന്ത്യൻ റെയിൽവേക്ക് നന്ദി പറഞ്ഞ് BCCI

വന്ദേഭാരത് ട്രെയിനാണ് ഇന്ത്യൻ റെയിൽവേ ഒരുക്കിയിരുന്നത്.

ധരംശാലയിൽ നിന്നും താരങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ഇന്ത്യൻ റെയിൽവേക്ക് നന്ദി പറഞ്ഞ് BCCI
dot image

അതിർത്തിയിൽ ഇന്ത്യ-പാകിസ്താൻ സംഘർഷം രൂക്ഷമായതോടെ വ്യാഴാഴ്ച പഞ്ചാബ് കിംഗ്‌സ്- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം നിർത്തിവച്ചിരുന്നു. ധരംശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ മത്സരം പുരോഗമിച്ചുകൊണ്ടിരിക്കെയാണ് നിർത്തിവെച്ചത്. ബ്ലാക്ക്ഔട്ട് പ്രഖ്യാപിച്ച ഉടനെ സ്റ്റേഡിയത്തിലെ ലൈറ്റുകള്‍ അണച്ചു. സ്റ്റേഡിയത്തിലെ ആളുകളോട് സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ശേഷം താരങ്ങളെയും സപ്പോർട്ടിങ് സ്റ്റാഫിനെയും പ്രത്യേക ട്രെയിൻ വഴി സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു.

ഇപ്പോഴിതാ വേഗത്തിലുള്ള അവസരോചിത നടപടിക്ക് ഇന്ത്യൻ റെയിൽവേയോട് നന്ദി പറയുകയാണ് ബിസിസിഐ. ഇതുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ ബിസിസിഐ ഷെയർ ചെയ്തു. വീഡിയോയിൽ ഡൽഹി ക്യാപിറ്റൽസ് സ്പിന്നർ കുൽദീപ് യാദവും സംസാരിക്കുന്നുണ്ട്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങിസിന്റെ ആദ്യ 10.1 ഓവറിനുശേഷമാണ് മത്സരം നിർത്തിവെക്കുന്നത്. കളിക്കാരെ റോഡ് മാർഗം 85 കിലോമീറ്റർ അകലെയുള്ള പത്താൻകോട്ടിലേക്ക് വേഗത്തിൽ കൊണ്ടുപോയി. അവിടെ നിന്ന് അവർ ഡൽഹിയിലേക്ക് പ്രത്യേക ട്രെയിനിൽ കയറി. വന്ദേഭാരത് ട്രെയിനാണ് ഇന്ത്യൻ റെയിൽവേ ഒരുക്കിയിരുന്നത്.

Content Highlights: bcci thanks to indian railway for special train

dot image
To advertise here,contact us
dot image