
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചരിത്രം കുറിച്ച് പഞ്ചാബ് കിംഗ്‌സിന്റെ സൂപ്പര്‍ ബാറ്റര്‍ പ്രഭ്‌സിമ്രാന്‍ സിംഗ്. ഐപിഎല്ലില്‍ തുടര്‍ച്ചയായി നാല് അര്‍ധസെഞ്ച്വറി നേടുന്ന ആദ്യ പഞ്ചാബ് കിംഗ്സ് താരമെന്ന റെക്കോര്‍ഡാണ് പ്രഭ്സിമ്രാന്‍ സ്വന്തം പേരിലെഴുതിച്ചേര്‍ത്തത്. ബുധനാഴ്ച ധര്‍മ്മശാലയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്ന മത്സരത്തിലാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.
Making it look routine, but it’s anything but ordinary 🫡
— IndianPremierLeague (@IPL) May 8, 2025
That’s 5⃣ fifties this season, 4⃣ back-to-back for Prabhsimran Singh ❤
Updates ▶ https://t.co/R7eQDiYQI9 #TATAIPL | #PBKSvDC | @PunjabKingsIPL | @prabhsimran01 pic.twitter.com/nvYrfrtE9D
ഡല്‍ഹിക്കതിരെ വെറും 28 പന്തില്‍ നിന്നാണ് അദ്ദേഹം അര്‍ധസെഞ്ച്വറി നേടിയത്. സീസണില്‍ താരത്തിന്റെ അഞ്ചാമത്തെ അര്‍ധസെഞ്ച്വറിയും തുടര്‍ച്ചയായ നാലാം അര്‍ധസെഞ്ച്വറിയുമാണിത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 49 പന്തില്‍ നിന്ന് 83 റണ്‍സ് നേടിയാണ് അദ്ദേഹം തന്റെ പ്രകടനം ആരംഭിച്ചത്. തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 36 പന്തില്‍ നിന്ന് 54 റണ്‍സ് നേടിയ അദ്ദേഹം ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ 48 പന്തില്‍ നിന്ന് 91 റണ്‍സ് നേടി.
അതേസമയം ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് പഞ്ചാബ്- ഡല്‍ഹി മത്സരം നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. മഴയെ തുടര്‍ന്നു വൈകിയാണ് പോരാട്ടം തുടങ്ങിയത്. പഞ്ചാബ് 10.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുത്തു നില്‍ക്കെയാണ് കളി റദ്ദാക്കിയത്. 70 റണ്‍സോടെ പ്രിയാന്‍ശ് ആര്യയും 50 റണ്‍സുമായി പ്രഭ്സിമ്രാന്‍ സിങും അര്‍ധ സെഞ്ച്വറി നേടി.
Content Highlights: IPL 2025: Prabhsimran Singh Scripts PBKS History With Yet Another Fifty