ഒടുവിൽ ആ ഉയരം കീഴടക്കി; ഏഴ് വർഷത്തിന് ശേഷം 180 റൺസ് പിന്തുടർന്ന് ജയിച്ച് CSK

12 തവണയായി 180ലധികം വരുന്ന വിജയലക്ഷ്യം ചെന്നൈയ്ക്ക് മറികടക്കാൻ സാധിച്ചിരുന്നില്ല

dot image

ഐപിഎല്ലിൽ ആറ് വർഷത്തിന് ശേഷം 180 റൺസ് പിന്തുടർന്ന് വിജയിച്ച് ചെന്നൈ സൂപ്പർ കിങ്സ്. ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നേടിയ ആറ് വിക്കറ്റ് നഷ്ടത്തിൽ 179 റൺസെന്ന സ്കോർ 19.4 ഓവറിൽ രണ്ട് വിക്കറ്റ് ബാക്കി നിർത്തി ചെന്നൈ സൂപ്പർ കിങ്സ് മറികടന്നു. 2018ലെ ഐപിഎല്ലിൽ പൂനെയിൽ സൺറൈസേഴ്സ് ഹൈദരാബാദ് നേടിയ നാല് വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് 19 ഓവറിൽ‌ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ചെന്നൈ മറികടന്നിരുന്നു. ഇതിന് ശേഷം ചെന്നൈയ്ക്ക് 180 എന്ന വിജയലക്ഷ്യം എത്തിപ്പിടിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ 2018ലെ ഐപിഎൽ ഫൈനലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ആറ് വിക്കറ്റിന് 178 എന്ന സ്കോർ ചെന്നൈ മറികടന്നിരുന്നു. അതിന് ശേഷം 12 തവണ 180ലധികം വരുന്ന വിജയലക്ഷ്യം ചെന്നൈയ്ക്ക് മറികടക്കാൻ സാധിച്ചിട്ടില്ല.

ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഒരു ഘട്ടത്തിൽ അഞ്ചിന് 60 എന്ന നിലയിൽ ചെന്നൈ സൂപ്പർ കിങ്സ് തകർന്നിരുന്നു. 75 റൺസിനിടെയിൽ അഞ്ച് വിക്കറ്റ് വീണതിന് ശേഷം 180ലധികം റൺസ് പിന്തുടർന്ന് ജയിക്കുന്നത് ഐപിഎൽ ചരിത്രത്തിൽ ഇത് രണ്ടാം തവണ മാത്രമാണ്. മുമ്പ് ഈ സീസണിൽ തന്നെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 65 റൺസെടുത്തിരുന്ന ഡൽഹി ക്യാപിറ്റൽസ് 210 റൺസ് പിന്തുടർന്ന് വിജയിച്ചിരുന്നു. ലഖ്നൗ സൂപ്പർ ജയന്റ്സ് ആയിരുന്നു എതിരാളികൾ.

അതിനിടെ കൂടുതൽ സമയം 180തിലധികം വരുന്ന വിജയലക്ഷ്യം മറികടക്കാൻ കഴിയാതിരുന്ന ടീം പഞ്ചാബ് കിങ്സ് ആണ്. 2015 മുതൽ 2021 വരെ 15 മത്സരങ്ങളിൽ 180 എന്ന വിജയലക്ഷ്യം മറികടക്കാൻ പഞ്ചാബിന് കഴിഞ്ഞില്ല. 20119 മുതൽ 2013 വരെ 12 തവണ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും 180 എന്ന ലക്ഷ്യം മറികടക്കാൻ ബുദ്ധിമുട്ടി.

Content Highlights: First Time Since 2019: Chennai Super Kings chase down 180 target

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us