'25 റൺസ് അധികം നേടണമായിരുന്നു'; ഗുജറാത്തിനെതിരായ തോൽ‌വിയിൽ പ്രതികരണവുമായി ഹാര്‍ദിക് പാണ്ഡ്യ

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ തോൽവിയിൽ പ്രതികരണവുമായി മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ

dot image

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ തോൽവിയിൽ പ്രതികരണവുമായി മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ. റൺസ് നേടുന്നതിൽ 25 റൺസിന്റെ കുറവുണ്ടായെന്നും എന്നാലും ബാറ്റർമാരുടെയും ബോളർമാരുടെയും പ്രകടനത്തിൽ തൃപ്തരാണെന്നും പാണ്ഡ്യ പറഞ്ഞു. അടുത്ത മത്സരത്തിൽ വീണ്ടും ജയത്തോടെ തിരിച്ചുവരാനും പ്ലേ ഓഫ് ഉറപ്പിക്കാനുമാണ് ടീമിന്റെ ലക്ഷ്യമെന്നും പാണ്ഡ്യ കൂട്ടിച്ചേർത്തു.

മത്സരത്തിൽ അവസാന പന്ത് വരെ നീണ്ട ആവേശപ്പോരിൽ മൂന്ന് വിക്കറ്റിനായിരുന്നു ​ഗുജറാത്തിന്റെ ജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ​മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ മഴയെത്തുടർന്ന് 19 ഓവറാക്കി ചുരുക്കിയ മത്സരത്ത ഏഴ് വിക്കറ്റ് നഷ്ടത്തിൽ ​ഗുജറാത്ത് ടൈറ്റൻസ് ലക്ഷ്യത്തിലെത്തി.

ഇതോടെ പോയിന്റ് ടേബിളിൽ 11 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി ഗുജറാത്ത് ഒന്നാമതെത്തി. 12 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി മുംബൈ നാലാം സ്ഥാനത്താണ്.

Content Highlights: We should have scored 25 more runs'; Hardik Pandya reacts to defeat against Gujarat

dot image
To advertise here,contact us
dot image