പ്രഭ്‌സിമ്രാൻ സിംഗ് ബാറ്റ് ചെയ്യുന്നത് കണ്ടപ്പോൾ പഴയ ധോണിയെ ഓർമവന്നു: മാത്യു ഹെയ്ഡൻ

ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ 48 പന്തിൽ 91 റൺസാണ് പ്രഭ്‌സിമ്രാൻ നേടിയത്.

dot image

പഞ്ചാബിന്റെ യുവ ഓപണർ പ്രഭ്‌സിമ്രാൻ സിംഗ് ബാറ്റ് ചെയ്യുന്നത് കാണുമ്പോൾ പഴയ ധോണിയെ ഓർമ വന്നെന്ന് മുൻ ഓസീസ് താരം മാത്യു ഹെയ്ഡൻ. 'ഓരോ പന്തും ആക്രമിക്കുന്ന രീതിയാണ് പ്രഭ്‌സിമ്രാന്റേത്. അടുത്ത പന്തിൽ ഔട്ടാകുമെന്ന ഭയം അദ്ദേഹത്തിനില്ല, ആ മനോധൈര്യം കാണുമ്പോൾ ഓർമ വരുന്നത് പഴയ ധോണിയെയാണ്', ഹെയ്ഡൻ പറഞ്ഞു.

ഇന്നലെ ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ 48 പന്തിൽ 91 റൺസാണ് പ്രഭ്‌സിമ്രാൻ നേടിയത്. ഏഴ് സിക്‌സറും ആറ് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്. താരത്തിന്റെ പ്രകടനത്തിൽ 37 റൺസ് ജയം നേടി പഞ്ചാബ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് കുതിക്കുകയും ചെയ്തു. 11 ഇന്നിങ്‌സുകളിൽ നിന്നായി 437 റൺസുമായി ഐ‌പി‌എൽ 2025 ലെ പഞ്ചാബ് കിംഗ്‌സിന്റെ ടോപ് സ്കോറർ കൂടിയാണ് പ്രഭ്‌സിമ്രാൻ.

കഴിഞ്ഞ തവണ പഞ്ചാബിന്റെ തന്നെ താരമായിരുന്ന പ്രഭ്‌സിമ്രാനെ നാല് കോടി കൊടുത്ത് ടീം നിലനിർത്തുകയിരുന്നു. ഏതായാലും ടീം മാനേജ്‌മെന്റിന്റെ വിശ്വാസം കാക്കാൻ താരത്തിനായി.

Content Highlights: Matthew Hayden compare Prabhsimran Singh with young Dhoni

dot image
To advertise here,contact us
dot image