14 കാരന് സിക്സറടിക്കാൻ മാത്രമല്ല, വേണ്ടി വന്നാൽ വിക്കറ്റുമെടുക്കും; സ്റ്റംപിൻറെ നടുവൊടിച്ച് ബൗളിങിലും വൈഭവം

സെഞ്ച്വറി നേട്ടവുമായി ചരിത്രമെഴുതിയതിനു പിന്നാലെ നെറ്റ്സിൽ പന്തുകൊണ്ടും വിസ്മയിപ്പിച്ച് രാജസ്ഥാൻ റോയൽസിന്റെ പതിനാലുകാരൻ താരം വൈഭവ് സൂര്യവംശി

dot image

ഐപിഎൽ ചരിത്രത്തിലെ പ്രായം കുറഞ്ഞതും രണ്ടാമത്തെ വേഗതയേറിയതുമായ സെഞ്ച്വറി നേട്ടവുമായി ചരിത്രമെഴുതിയതിനു പിന്നാലെ നെറ്റ്സിൽ പന്തുകൊണ്ടും വിസ്മയിപ്പിച്ച് രാജസ്ഥാൻ റോയൽസിന്റെ പതിനാലുകാരൻ താരം വൈഭവ് സൂര്യവംശി. നെറ്റ്സിൽ പരിശീലനത്തിനിടെ വൈഭവ് സൂര്യവംശിയുടെ ബോളിങ്ങിൽ സ്റ്റംപ് രണ്ടായി ഒടിയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതുകണ്ട് ടീമിലെ സഹതാരങ്ങളും സപ്പോർട്ട് സ്റ്റാഫും അത്ഭുതം കൊള്ളുന്നതും വീഡിയോയിൽ കാണാം.

അതേ സമയം ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന രാജസ്ഥാൻ റോയൽസ്-കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടത്തിൽ സൂര്യവംശി ഇറങ്ങുന്നുണ്ട്. നിലവിൽ ടോസ് നേടിയ കൊൽക്കത്തയാണ് ആദ്യം ബാറ്റ് ചെയ്യുന്നത്. കളിച്ച പതിനൊന്ന് മത്സരങ്ങളിൽ എട്ടിലും തോറ്റ രാജസ്ഥാൻ പ്ലേ ഓഫ് കാണാതെ പുറത്തായിട്ടുണ്ട്. ഇനിയുള്ള മൂന്ന് മത്സരങ്ങളും ജയിച്ച് മാനം കാക്കാനാണ് റോയൽസിന്റെ ശ്രമം.

ഇന്നത്തെ മത്സരത്തിൽ വിജയിക്കാനായില്ലെങ്കിൽ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്തയുടെ നില പരുങ്ങലിലാകും. ഇന്ന് തോറ്റാൽ പിന്നീട് അവശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും വിജയിച്ചാൽ മാത്രമേ കൊൽക്കത്തയ്ക്ക് പ്ലേ ഓഫിലെത്താൻ വിദൂര സാധ്യതയെങ്കിലും ബാക്കിവെയ്ക്കാനാകൂ.

Content Highlights:Vaibhav Suryavanshi's magic in bowling ; now he destroys stumps in half - WATCH

dot image
To advertise here,contact us
dot image