വൈഭവിന് എന്ത് പറ്റി?; വീണ്ടും വേഗത്തിൽ മടക്കം; രാജസ്ഥാന് ബാറ്റിങ് തകർച്ച

207 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന രാജസ്ഥാന്‍ റോയല്‍സിന് ബാറ്റിങ് തകർച്ച

dot image

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 207 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന രാജസ്ഥാന്‍ റോയല്‍സിന് ബാറ്റിങ് തകർച്ച.
ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ ഓപ്പണര്‍ വൈഭവ് സൂര്യ വംശി മടങ്ങി. സെഞ്ച്വറി നേട്ടത്തിന് പിന്നാലെ കഴിഞ്ഞ മത്സരത്തിൽ താരം പൂജ്യത്തിന് പുറത്തായിരുന്നു. ഇന്ന് ബൗണ്ടറിയോടെ തുടങ്ങിയെങ്കിലും എളുപ്പത്തിൽ മടങ്ങേണ്ടി വന്നു. വൈഭവ് അറോറയുടെ പന്തിൽ അജിങ്ക്യാ രഹാനെക്ക് ക്യാച് നൽകിയാണ് മടങ്ങിയത്. നാല് റൺസാണ് നേടിയത്.

നിലവിൽ ഒമ്പത് ഓവർ പിന്നിടുമ്പോൾ 75 റൺസിന് അഞ്ചുവിക്കറ്റ് എന്ന നിലയിലാണ് രാജസ്ഥാൻ. 32 റൺസെടുത്ത റിയാൻ പരാഗും ഹെറ്റ്മെ
യറുമാണ് ക്രീസിൽ. 21 പന്തിൽ 34 റൺസ് നേടിയ യശ്വസി ജയ്‌സ്വാൾ മാത്രമാണ് തിളങ്ങിയത്. കൊൽക്കത്തയ്ക്ക് വേണ്ടി മൊയീൻ അലിയും വരുൺ ചക്രവർത്തിയും രണ്ട് വീതം വിക്കറ്റ് നേടിയിട്ടുണ്ട്.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു കൊൽക്കത്ത. കൊൽക്കത്തയ്ക്ക് വേണ്ടി ആന്ദ്രേ റസൽ അർധ സെഞ്ച്വറി നേടി. 25 പന്തിൽ 57 റൺസാണ് റസൽ നേടിയത്. രഘുവൻഷി 31 പന്തിൽ അഞ്ചുഫോറുകൾ അടക്കം 44 റൺസ് നേടി പുറത്തായി. 25 പന്തിൽ 35 റൺസ് നേടി റഹ്മാനുള്ള ഗുർബാസും 30 റൺസ് നേടി അജിങ്ക്യാ രഹാനെയും ഭേദപ്പെട്ട പ്രകടനം നടത്തി.

Content Highlights: rajasthan royals vs kolkata knight riders;vaibhav suryavanshi early dismissal

dot image
To advertise here,contact us
dot image