പരിക്കേറ്റ് കിടന്ന അഭിഷേകിനെ കാലുകൊണ്ട് തട്ടി ശുഭ്മൻ ഗിൽ; തരംഗമായി ഇരുവരുടെയും സൗഹൃദം

മത്സരശേഷം ഇരുവരും തമ്മിൽ സൗഹൃദത്തോടെ സംസാരിക്കുന്നതും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്.

dot image

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ്-​ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിനിടെ തരം​ഗമായി അഭിഷേക് ശർമ-ശുഭ്മൻ ​ഗിൽ സൗഹൃദം. മത്സരത്തിനിടെ സൺറൈസേഴ്സ് താരം അഭിഷേക് പരിക്കേറ്റ് ​വീണപ്പോൾ ​താരത്തിന്റെ അടുത്തെത്തിയ ​ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മൻ ​ഗിൽ സൗഹൃദപൂർവം അഭിഷേകിനെ കാലുകൊണ്ട് തട്ടിയിരുന്നു. പിന്നാലെ മത്സരശേഷം ഇരുവരും തമ്മിൽ സൗഹൃദത്തോടെ സംസാരിക്കുന്നതും സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുന്നുണ്ട്.

മത്സരത്തിൽ രണ്ടാമത് ബാറ്റ് ചെയ്യുന്ന സൺറൈസേഴ്സ് ഇന്നിങ്സിന്റെ 14-ാം ഓവറിലാണ് സംഭവം. ​ഗുജറാത്ത് പേസർ പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അഞ്ചാം പന്ത് ​സൺറൈസേഴ്സ് ബാറ്റർ അഭിഷേക് ശർമയുടെ കാലിൽകൊണ്ടു. ഗുജറാത്ത് താരങ്ങൾ അപ്പീൽ ചെയ്തെങ്കിലും അംപയർ ഔട്ട് വിധിച്ചില്ല. പിന്നാലെ ​ഗുജറാത്തിന്റെ റിവ്യൂവിൽ തേർഡ് അംപയറിന്റെ പരിശോധനയും നടന്നു. ഈ സമയത്തും നോട്ടൗട്ടെന്നായിരുന്നു അംപയറിന്റെ കണ്ടെത്തല്‍. ഇതിന് പിന്നാലെ അംപയറും ​ഗില്ലും തമ്മിൽ തർക്കവുമുണ്ടായി. ഇവിടെ ഗില്ലിനെ കൂളാക്കിയതും അഭിഷേക് ശർമയാണ്. അതിന് ശേഷമാണ് പന്ത് കാലിൽ കൊണ്ടതിന് ചികിത്സ തേടിയ അഭിഷേകിനെ ശുഭ്മൻ ​ഗിൽ കാലുകൊണ്ട് തട്ടിയത്.

മത്സരത്തിൽ ​ഗുജറാത്ത് ടൈറ്റൻസിനായിരുന്നു വിജയം. 38 റൺസിന്റെ വിജയമാണ് ​ഗുജറാത്ത് നേടിയത്. മത്സരത്തിൽ ആ​ദ്യം ബാറ്റ് ചെയ്ത ​ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 224 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുക്കാനെ സൺറൈസേഴ്സിന് സാധിച്ചുള്ളു.

Content Highlights: Shubman Gill 'Kicks' Abhishek Sharma in friendship manner

dot image
To advertise here,contact us
dot image