

പത്തനംതിട്ട: കഞ്ചാവ് കേസ് പ്രതികളുടെ മൊഴിപ്രകാരം പത്തനംതിട്ടയിൽ ഡോക്ടർ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി ദേവി കൃഷ്ണയെയാണ് റാന്നി പൊലീസ് അറസ്റ്റ് ചെയ്തത്. യുക്രൈനിൽ എംബിബിഎസ് പഠനം പൂർത്തിയാക്കിയ വ്യക്തിയാണ് ദേവി കൃഷ്ണ.
ഹൈബ്രിഡ് കഞ്ചാവ് കടത്തവെ പിടിയിലായ രണ്ട് പ്രതികളാണ് ദേവി കൃഷ്ണക്കെതിരെ മൊഴി നൽകിയത്. ദേവി കൃഷ്ണയ്ക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നത് എന്നായിരുന്നു പ്രതികളുടെ മൊഴി. ഇതിന് പിന്നാലെയാണ് കോട്ടയത്ത് നിന്ന് റാന്നി പൊലീസ് ദേവി കൃഷ്ണയെ പിടികൂടിയത്.
Content Highlights: Doctor arrested in Pathanamthitta based on statements of drug dealing case accused