
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലെ തോൽവിയിൽ പ്രതികരണവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ അജിൻക്യ രഹാനെ. 'ഗുജറാത്ത് ഉയർത്തിയ 199 റൺസ് പിന്തുടരാൻ കഴിയുമെന്നാണ് കരുതിയത്. കൊൽക്കത്തയുടെ ബൗളിങ് മികച്ചതായിരുന്നു. ബാറ്റിങ്ങിൽ മികച്ച തുടക്കങ്ങൾ ലഭിക്കാൻ ടൂർണമെന്റിലുടനീളം കൊൽക്കത്ത ഓപണർമാർ ബുദ്ധിമുട്ടുകയാണ്. എത്രയും കൊൽക്കത്ത താരങ്ങൾ തെറ്റുകൾ തിരുത്തേണ്ടതുണ്ട്.' അജിൻക്യ രഹാനെ മത്സരശേഷം പ്രതികരിച്ചു.
'വേഗത കുറഞ്ഞ പിച്ചായിരുന്നു ഈഡനിലേത്. എങ്കിലും ഗുജറാത്തിനെ 210 അല്ലെങ്കിൽ 200ന് താഴെ നിർത്തിയാൽ നല്ലതാണെന്ന് ഞങ്ങൾ കരുതി. കൊൽക്കത്ത കൂടുതൽ നന്നായി ബാറ്റ് ചെയ്യണം. പ്രത്യേകിച്ച് മിഡിൽ ഓവറുകളിൽ. കൊൽക്കത്തയ്ക്ക് മികച്ച ഓപണിങ് ബാറ്റിങ് ആവശ്യമാണ്. ബൗളിങ്ങിനെക്കുറിച്ച് പരാതികളില്ല. ഓരോ കളിയിലും കൊൽക്കത്തയുടെ ബൗളിങ് മെച്ചപ്പെടുന്നുമുണ്ട്.' മത്സരശേഷം അജിൻക്യ രഹാനെ വ്യക്തമാക്കി.
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 39 റൺസിനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പരാജയപ്പെട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ റൺസിലെത്താനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് സാധിച്ചുള്ളു.
Content Highlights: We're struggling to get good opening throughout the tournament: Ajinkya Rahane