
ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള മത്സരത്തിനിടെ രാജസ്ഥാന്റെ നായകൻ സഞ്ജു സാംസണ് പരിക്കേറ്റിരുന്നു. റോയല്‍സിന്റെ റണ്‍ചേസിനിടെയാണ് 19 ബോളില്‍ 31 റണ്‍സെടുത്തു നില്‍ക്കെ ബാറ്റിങിനിടെ അദ്ദേഹത്തിനു പരിക്കേറ്റത്. ആറാം ഓവറില്‍ സ്പിന്നല്‍ വിപ്രാജ് നിഗമിനെ നേരിടവെ ബോള്‍ സഞ്ജുവിന്റെ വാരിയെല്ലില്‍ പതിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ പരിക്കിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇനി വരാനിരിക്കുന്നതേയുള്ളൂ.
രാജസ്ഥാന്‍ റോയല്‍സ് ടീമിനെ സംബന്ധിച്ച് സഞ്ജു സാംസണ്‍ കഴിഞ്ഞാല്‍ നായകസ്ഥാനത്തേക്കു പ്രഥമ പരിഗണന റിയാന്‍ പരാഗിനാണ്. ആദ്യമൂന്ന് മത്സരങ്ങളിലും പരാഗായിരുന്നു സഞ്ജുവിന്റെ അഭാവത്തിൽ നായകൻ. ഈ മത്സരങ്ങളിൽ സമ്മര്‍ദ്ദഘട്ടങ്ങളിൽ പലപ്പോഴും എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്ന രീതിയിലാണ് പരാഗിനെ കണ്ടത്. ഈയൊരു സാഹചര്യത്തിൽ സഞ്ജുവിന്റെ അഭാവത്തിൽ ക്യാപ്റ്റൻസി റോളിലേക്കു ഏറ്റവും അനുയോജ്യനായ താരം നിതീഷ് റാണയാണെന്നാണ് രാജസ്ഥാൻ ആരാധകർ പറയുന്നത്.
രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഐപിഎല്ലില്‍ ഇതു ആദ്യത്തെ സീസണ്‍ ആണെങ്കിലും നായകനെന്ന നിലയില്‍ 2023ലെ ടൂര്‍ണമെന്റില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ നയിച്ചത് അദ്ദേഹമാണ്. പരിക്കു കാരണം സ്ഥിരം ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കു സീസണ്‍ മുഴുവന്‍ നഷ്ടമായതോടെയാണ് റാണയ്ക്കു താല്‍ക്കാലിക നായകസ്ഥാനം ലഭിച്ചത്. അന്ന് 14 മല്‍സരങ്ങളില്‍ ആറെണ്ണം ജയിച്ചിരുന്നു.
ഇടയ്ക്ക് ക്യാപ്റ്റന്‍സി ചുമതല ഓഫര്‍ ചെയ്താല്‍ അതു ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്നു റാണ തുറന്നു പറയുകയും ചെയ്തിരുന്നു. കൊൽക്കത്തയിൽ ഞാൻ ക്യാപ്റ്റനായിരുന്നപ്പോൾ അവിടെ ആറേഴ് വർഷത്തെ എക്സ്പീരിയൻസുണ്ടായിരുന്നു. പക്ഷേ, ഇവിടെ റിയാൻ പരാഗിനാണ് ആ എക്സ്പീരിയൻസ് ഉള്ളത്. അതിനാൽ പരാഗിനെ ക്യാപ്റ്റനാക്കാനുള്ള അവരുടെ തീരുമാനത്തെ പൂർണമായും അംഗീകരിക്കുന്നു. എങ്കിലും രാജസ്ഥാൻ ക്യാപ്റ്റൻസി നൽകുകയാണെങ്കിൽ ഞാൻ ഇരുകൈയ്യും നീട്ടി സ്വീകരിക്കും. റാണ കഴിഞ്ഞ മത്സരത്തിന് മുമ്പ് പറഞ്ഞത് ഇങ്ങനെയായിരുന്നു.
Content highlights: RR fans says, rana should be the captain of rr in sanju's absense