ബുംമ്രയുടെ തിരിച്ചുവരവിൽ പ്രതീക്ഷ വെച്ച് മുംബൈ; ഇന്ന് ആർസിബിയെ നേരിടും

ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും നേ‍ർക്കുനേർ

ബുംമ്രയുടെ തിരിച്ചുവരവിൽ പ്രതീക്ഷ വെച്ച് മുംബൈ; ഇന്ന് ആർസിബിയെ നേരിടും
dot image

ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും നേ‍ർക്കുനേർ. മുംബൈയിലെ വാംഖ‍ഡെ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. നാല് കളിയിൽ മൂന്നിലും തോറ്റ മുംബൈ ഇന്ത്യൻസ് തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്. പരിക്കുമൂലം കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന രോഹിത് ശർമ ഈ മത്സരത്തിൽ തിരിച്ചെത്തും. മുംബൈയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംമ്രയും ഏറെക്കാലത്തിന് ശേഷം തിരിച്ചെത്തും.

മറുവശത്ത് ആദ്യ രണ്ട് കളി ജയിച്ച് ഏറെ പ്രതീക്ഷ നല്‍കിയ ആര്‍സിബിക്ക് ഗുജറാത്തിനെതിരായ തോല്‍വി നിരാശ നൽകിയിരുന്നു. ഗുജറാത്തിനോട് എട്ടുവിക്കറ്റിന്റെ തോൽവിയാണ് ആർസിബി ഏറ്റുവാങ്ങിയത്. ഏതായാലും വിരാട് കോഹ്‌ലി അടക്കമുള്ള ബാറ്റർമാരുടെ ഫോമിൽ തന്നെയാണ് ടീമിന്റെ പ്രതീക്ഷ. ജോഷ് ഹേസൽവുഡ് ഭുവനേശ്വർകുമാർ, യഷ് ദയാൽ എന്നിവരും നന്നായി പന്തെറിയുന്നുണ്ട്.

Content Highlights:mumbai indians vs royal challengers bengaluru

dot image
To advertise here,contact us
dot image