

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യയോടേറ്റ തോൽവിയിൽ പ്രതികരണവുമായി ന്യൂസിലാൻഡ് നായകൻ മിച്ചൽ സാന്റനർ. മത്സരത്തിന്റെ മധ്യഓവറുകളിൽ ഇന്ത്യൻ ടീം മികച്ച പ്രകടനം നടത്തി. ശ്രേയസ് അയ്യർ മികച്ചൊരു ഇന്നിംഗ്സ് കളിച്ചു. ഹാർദിക് അത് നന്നായി ഫിനിഷ് ചെയ്തു. ഇതാണ് ന്യൂസിലാൻഡിന്റെ കൈയ്യിൽ നിന്നും മത്സരം തട്ടിയെടുക്കാൻ കാരണമായത്. ഇന്ത്യ നാല് സ്പിന്നർമാരെ നന്നായി ഉപയോഗിക്കുകയും ചെയ്തു. സാന്റനർ മത്സരശേഷം പ്രതികരിച്ചു.
മാറ്റ് ഹെൻറിയുടെ മികച്ച ബൗളിങ്ങിനെയും ന്യൂസിലാൻഡ് ക്യാപ്റ്റൻ പ്രശംസിച്ചു. പവർപ്ലേയിൽ നിർണായക വിക്കറ്റെടുക്കാൻ ന്യൂസിലാൻഡിന് കഴിഞ്ഞു. പ്രത്യേകിച്ചും ന്യൂസിലാൻഡിന്റെ സെമി ഫൈനൽ ലഹോറിലാണ്. അവിടെ പേസിന് അനുകൂലമായ സാഹചര്യങ്ങളുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കും മികച്ച പേസ് നിരയുണ്ട്. സെമിയുടെ ആവേശത്തിനായി കാത്തിരിക്കുകയാണെന്നും സാന്റനർ വ്യക്തമാക്കി.
ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ ഇന്ത്യ 44 റൺസിനാണ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 249 റൺസെടുത്തിട്ടുണ്ട്. മറുപടി പറഞ്ഞ ന്യൂസിലാൻഡ് 45.3 ഓവറിൽ 205 റൺസിൽ ഓൾ ഔട്ടായി. ഇതോടെ ചാംപ്യൻസ് ട്രോഫിയുടെ സെമി ലൈനപ്പും വ്യക്തമായി. നാളെ നടക്കുന്ന ആദ്യ സെമിയിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. മറ്റെന്നാൾ ന്യൂസിലാൻഡ് ദക്ഷിണാഫ്രിക്ക പോരാട്ടമാണ്.
Content Highlights: Shreyas and Hardik spun the match a bit more than we thought said Santner