

ഐസിസി ചാംപ്യൻസ് ട്രോഫിക്ക് മുന്നോടിയായി ആതിഥേയരായ പാകിസ്താൻ അവരുടെ അവസാന തയ്യാറെടുപ്പുകളിലാണ്. സ്വന്തം നാട്ടിൽ ന്യൂസിലാൻഡും ദക്ഷിണാഫ്രിക്കയും ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയിലാണ് അവരിപ്പോൾ. ബുധനാഴ്ച മുഹമ്മദ് റിസ്വാൻ നയിക്കുന്ന ടീം പ്രോട്ടിയാസിനെ പരാജയപ്പെടുത്തി ന്യൂസിലാൻഡിനെതിരെ ഫൈനൽ ഉറപ്പിച്ചു.
പാകിസ്താൻ ആറ് വിക്കറ്റിന് വിജയിച്ചതിന് ശേഷം മത്സരത്തിന് ശേഷമുള്ള സമ്മാനദാന ചടങ്ങിൽ രസകരമായ ഒരു നിമിഷം അരങ്ങേറി. 'ക്യാച്ച് ഓഫ് ദി മാച്ച്" അവാർഡ് സ്വീകരിക്കാൻ ദക്ഷിണാഫ്രിക്കൻ താരത്തെ വേദിയിലേക്ക് വിളിച്ചു. പാകിസ്ഥാൻ ബാറ്റ്സ്മാൻ സൗദ് ഷക്കീലിനെ പുറത്താക്കാനുള്ള അസാധാരണമായ ശ്രമങ്ങൾക്ക് വിയാൻ മുൾഡർ ആണ് പുരസ്‌കാരം വാങ്ങാൻ വേദിയിലെത്തിയത്.
Post match presentation in pakistan 😅😅#PAKvSA#INDvENGpic.twitter.com/652EXvhzea
— Amit (@amit25joshi) February 12, 2025
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ, മുൾഡർ വേദിയിലേക്ക് കയറുന്നത് കാണാം, സമ്മാനം നൽകാനെത്തിയ പ്രതിനിധി അദ്ദേഹത്തിന് ഒരു ലക്ഷം പാകിസ്താൻ മണി (ഏകദേശം 31,000 ഇന്ത്യൻ രൂപ) ചെക്ക് സമ്മാനമായി നൽകാൻ കാത്തുനിൽക്കുന്നു. കൈ കുലുക്കിയ ശേഷം ഇരുവരും ചെക്കുമായി പോസ് ചെയ്യാൻ ക്യാമറയിലേക്ക് നോക്കി.
— kuchbhi@1234567 (@kuchbhi12341416) February 10, 2025
പ്രതിനിധി പ്രൈസ് മണി കട്ടൗട്ട് തലകീഴായിയിരുന്നു പിടിച്ചിരുന്നത്. താരം അത് നേരെപിടിക്കാൻ ആവശ്യപ്പെട്ടെങ്കിലും പ്രതിനിധി ശ്രദ്ധ കൊടുത്തില്ല. ശേഷം താരം തന്നെ പ്രതിനിധിയുടെ കൈയ്യിൽ നിന്നും വാങ്ങി ശരിയായി പിടിച്ചെങ്കിലും പ്രതിനിധി വീണ്ടും മാറ്റി തലകീഴാക്കി പിടിച്ചു. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
നിരന്തരം അബന്ധങ്ങൾ കാണിക്കുന്ന പാകിസ്താൻ ക്രിക്കറ്റ് ബോർഡ് എങ്ങനെ ചാംപ്യൻസ് ട്രോഫി പോലുള്ള ഐസിസിയുടെ ഒരു പ്രധാന ടൂർണമെന്റ് നടത്തി പൂർത്തിയാകുമെന്നാണ് ചില ക്രിക്കറ്റ് ആരാധകരുടെ പരിഹാസം. നേരത്തെ ട്രോഫിയുടെ രൂപകല്പനയിലും പാക് ക്രിക്കറ്റ് ബോർഡിന് അബന്ധം സംഭവിച്ചിരുന്നു.
Content Highlights: Blunder At Pakistan’s Post-Match Presentation; Player Struggles With Upside-Down Cheque