പാകിസ്താൻ മുൻ ക്രിക്കറ്റ് താരത്തിന് വധു ഇന്ത്യയിൽ നിന്ന്; വിവാഹം അടുത്ത വർഷം

ദിവസങ്ങൾക്ക് മുമ്പ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നിരുന്നു

dot image

പാകിസ്താൻ ക്രിക്കറ്റ് മുൻ താരം റാസ ഹസൻ ഇന്ത്യൻ വംശജയായ പൂജ ബൊമനെ വിവാഹം കഴിക്കാനൊരുങ്ങുന്നു. ഇരുവരും നിലവിൽ അമേരിക്കയിലാണ് താമസിക്കുന്നത്. പാകിസ്താൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം റാസ ഹസൻ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നിരുന്നു. അടുത്ത വർഷമാണ് ഇരുവരുടെയും വിവാഹം നടക്കുക.

തന്റെ വിവാഹ അഭ്യർഥനയ്ക്ക് പൂജ സമ്മതം പറഞ്ഞതായി റാസ ഹസൻ സമൂഹമാധ്യങ്ങളിലൂടെ അറിയിച്ചു. വിവാഹ നിശ്ചയം നടന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നു. തന്റെ ജീവിതത്തിൽ എക്കാലവും ഒന്നിച്ചുണ്ടാകാൻ ഇഷ്ടമാണോയെന്ന് താൻ പൂജയോട് ചോദിച്ചു. അതിന് യെസ് എന്നാണ് പൂജ മറുപടി നൽകിയതെന്ന് റാസ ഹസൻ വ്യക്തമാക്കി.

പാക്കിസ്താനു വേണ്ടി 10 ട്വന്റി20 മത്സരങ്ങളും ഒരു ഏകദിനവും കളിച്ച താരമാണ് 32 വയസ്സുകാരനായ റാസ ഹസൻ. സ്പിൻ ബൗളറായ റാസ 2014ൽ ന്യൂസിലൻഡിനെതിരായ ട്വന്റി20 പരമ്പരയിലാണ് പാകിസ്താനായി ഒടുവിൽ കളിച്ചത്. 2021 വരെ പാകിസ്താൻ ആഭ്യന്തര ക്രിക്കറ്റിൽ താരം സജീവമായിരുന്നു.

Content Highlights: Pakistan former cricketer Raza Hasan got engaged

dot image
To advertise here,contact us
dot image