'ഡൽഹി ക്യാപിറ്റൽസ് നിലനിർത്താൻ ആ​ഗ്രഹിക്കുന്നത് ഈ താരങ്ങളെ'; പ്രതികരണവുമായി ടീം മാനേജ്മെന്റ്

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ മെ​ഗാലേലം നവംബറിലോ ഡിസംബറിലോ ഉണ്ടാകുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന

'ഡൽഹി ക്യാപിറ്റൽസ് നിലനിർത്താൻ ആ​ഗ്രഹിക്കുന്നത് ഈ താരങ്ങളെ'; പ്രതികരണവുമായി ടീം മാനേജ്മെന്റ്
dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗ് അടുത്ത സീസണിൽ ഡൽഹി ക്യാപിറ്റൽസ് നിലനിർത്താൻ ആ​ഗ്രഹിക്കുന്ന താരങ്ങളുടെ പേരുകൾ പറഞ്ഞ് ടീം സഹഉടമ പാർത്ത് ജിൻഡൽ. ടീം ക്യാപ്റ്റൻ റിഷഭ് പന്തിന്‍റേതാണ് ഡൽഹി ടീം നിലനിർത്താൻ ആ​ഗ്രഹിക്കുന്നതിലെ ആദ്യ പേര്. ഇപ്പോൾ 16 കോടി രൂപയാണ് പന്തിന്റെ ശമ്പളം. ഐപിഎൽ ടീമുകൾക്ക് അടുത്ത ലേലത്തിൽ എത്ര തുക ചിലവഴിക്കാമെന്ന ബിസിസിഐ തീരുമാനം അറിഞ്ഞ ശേഷം റിഷഭ് പന്തിന്റെ ശമ്പളം ഉയർത്തുമെന്നും ജിൻഡൽ പറയുന്നു.

അഞ്ചിലധികം താരങ്ങളെ നിലനിർത്താൻ ബിസിസിഐ അനുവദിക്കുകയാണെങ്കിൽ കുൽദീപ് യാദവ്, അക്സർ പട്ടേൽ എന്നിവരെ നിലനിർത്തും. വിദേശ താരങ്ങളിൽ നിന്ന് ജെയ്ക് ഫ്രെയ്സർ മക്​ഗർ​ഗ്, ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവരെ നിലനിർത്താനാണ് ശ്രമിക്കുക. ഇന്ത്യൻ ദേശീയ ടീമിൽ കളിക്കാത്ത താരത്തെ നിലനിർത്താൻ കഴിയുമെങ്കിൽ യുവതാരം അഭിഷേക് പോറലിനെ പരി​ഗണിക്കുമെന്നും ജിൻഡൽ വ്യക്തമാക്കുന്നു.

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ മെ​ഗാലേലം നവംബറിലോ ഡിസംബറിലോ ഉണ്ടാകുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന. ഓരോ ടീമിനും അഞ്ച് താരങ്ങളെ വരെ നിലനിർത്താൻ കഴിഞ്ഞേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ മിനി താരലേലം മതിയെന്നാണ് ടീമുകൾ മുന്നോട്ടുവെയ്ക്കുന്ന ആവശ്യം.

dot image
To advertise here,contact us
dot image