ഹാർദ്ദിക്ക് ആദ്യ ഓവർ എറിഞ്ഞാൽ കുഴപ്പമെന്ത്?; വിശദീകരണവുമായി പൊള്ളാർഡ്

അത് ഹാർദ്ദിക്കിന്റെ മാത്രം തീരുമാനം എന്ന് പറയാൻ കഴിയില്ല.

ഹാർദ്ദിക്ക് ആദ്യ ഓവർ എറിഞ്ഞാൽ കുഴപ്പമെന്ത്?; വിശദീകരണവുമായി പൊള്ളാർഡ്
dot image

മുംബൈ: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിന് ശേഷം ഏറെ വിമർശിക്കപ്പെട്ട തീരുമാനമായിരുന്നു മുംബൈയ്ക്കായി ആദ്യ ഓവർ എറിയാൻ ഹാർദ്ദിക്ക് പാണ്ഡ്യ എത്തിയത്. പരിചയ സമ്പന്നനായ ജസ്പ്രീത് ബുംറയെ മാറ്റി നിർത്തിയാണ് ഹാർദ്ദിക്ക് ആദ്യ ഓവർ എറിയാനെത്തിയത്. എന്നാൽ തീരുമാനം ചർച്ചയായതോടെ മുംബൈ ബാറ്റിംഗ് പരിശീലകൻ കീറോൺ പൊള്ളാർഡ് വിശദീകരണവുമായി രംഗത്തെത്തി.

ഹാർദ്ദിക്ക് ആദ്യ ഓവർ എറിയാനെത്തിയത് കൂട്ടായ തീരുമാനമാണ്. ടീം എന്ത് ചെയ്യണമെന്ന് ഒരു പദ്ധതി ഉണ്ടായിരുന്നു. ഗുജറാത്ത് ടൈറ്റൻസിനായി കഴിഞ്ഞ രണ്ട് വർഷം ഹാർദ്ദിക്ക് ന്യൂബോൾ എടുത്തിരുന്നു. വിക്കറ്റിന്റെ രണ്ട് സൈഡിലേക്കും ഹാർദ്ദിക്കിന് സ്വിംഗ് ചെയ്യിക്കാൻ കഴിഞ്ഞു. അത് മുംബൈയിൽ തുടരുന്നതിൽ എന്താണ് തെറ്റെന്നും പൊള്ളാർഡ് ചോദിച്ചു.

ക്യാപ്റ്റൻ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണം; ഹാർദ്ദിക്കിനെതിരെ മുഹമ്മദ് ഷമിയുടെ ബൗൺസർ

ന്യൂബോളിൽ ലഭിക്കുന്ന ആനുകൂല്യം മുതലെടുക്കാനാണ് മുംബൈ ഇന്ത്യൻസ് ശ്രമിച്ചത്. അത് ഹാർദ്ദിക്കിന്റെ മാത്രം തീരുമാനം എന്ന് പറയാൻ കഴിയില്ല. ബാറ്റിംഗിൽ ഹാർദ്ദിക്ക് ഏഴാമനായാണ് ഇറങ്ങിയത്. രണ്ട് പവർ ഹിറ്റേഴ്സ് അവസാന നമ്പറുകളിൽ വേണമായിരുന്നു. അതുകൊണ്ടാണ് ഹാർദ്ദിക്ക് ഏഴാമത് ഇറങ്ങിയതെന്നും പൊള്ളാർഡ് വ്യക്തമാക്കി.

dot image
To advertise here,contact us
dot image