ശുഭ്മൻ ക്യാപ്റ്റാനാകുന്നത് ആദ്യം!; തനിക്ക് അങ്ങനെ തോന്നുന്നില്ലെന്ന് സായി കിഷോർ

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന് 10 റൺസോളം കുറവായിരുന്നു.

dot image

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസ് പരിശീലകൻ ആശിഷ് നെഹ്റയ്ക്കും ശുഭ്മൻ ഗില്ലിനും അഭിനന്ദനവുമായി സഹതാരം സായി കിഷോർ. ഐപിഎൽ നായകനായി ഗില്ലിന്റെ ആദ്യ മത്സരമാണ് കഴിഞ്ഞത്. എന്നാൽ തനിക്ക് അങ്ങനെ തോന്നിയതേയില്ല. പരിശീലകൻ ആശിഷ് നെഹ്റയുടെ പിന്തുണയാണ് ഗില്ലിന് ഇത്ര മനോഹരമായി ഗുജറാത്തിന്റെ നായക സ്ഥാനം കൈകാര്യം ചെയ്യാൻ കഴിഞ്ഞതിന് പിന്നിലെന്ന് സായി കിഷോർ വ്യക്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന് 10 റൺസോളം കുറവായിരുന്നു. മത്സരം പരാജയപ്പെട്ടിരുന്നെങ്കിലും ഗുജറാത്ത് ടീം സന്തോഷിക്കും. അത്രയ്ക്ക് ശക്തമായ മത്സരം ഗുജറാത്ത് കാഴ്ചവെച്ചു. ആളുകൾ മത്സരഫലത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്. എന്നാൽ ശക്തമായി പോരാടാനുള്ള ശ്രമമാണ് ഗുജറാത്ത് ടീമിൽ നിന്നുണ്ടാകുന്നത്. ഈ ഒരു സംസ്കാരം ഇവിടെ വളർത്തിയെടുത്തത് നെഹ്റയെന്നും സായി കിഷോർ വ്യക്തമാക്കി.

ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കി സഞ്ജു; മാൻ ഓഫ് ദ മാച്ച് പുരസ്കാരം സന്ദീപിന് നൽകി

മത്സരത്തിൽ ഗുജറാത്ത് ആറ് വിക്കറ്റിന് 168 റൺസെടുത്തു. 45 റൺസെടുത്ത സായി കിഷോറാണ് ടോപ് സ്കോറർ. മറുപടി പറഞ്ഞ മുംബൈ ഇന്ത്യൻസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുക്കാനെ സാധിച്ചുള്ളു.

dot image
To advertise here,contact us
dot image