എന്നോട് വിരമിക്കാൻ ഗിൽ പറഞ്ഞു, ഞാൻ നല്ല മറുപടി നൽകി; പ്രകോപന കാര്യം വെളിപ്പെടുത്തി ആൻഡേഴ്സൺ

ഇംഗ്ലണ്ട് തോറ്റെങ്കിലും ആൻഡേഴ്സൺ കരിയറിലെ വലിയൊരു നാഴിക്കല്ല് പിന്നിട്ടു.

എന്നോട് വിരമിക്കാൻ ഗിൽ പറഞ്ഞു, ഞാൻ നല്ല മറുപടി നൽകി; പ്രകോപന കാര്യം വെളിപ്പെടുത്തി ആൻഡേഴ്സൺ
dot image

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഇന്ത്യ മികച്ച വിജയം സ്വന്തമാക്കി. ആദ്യ ടെസ്റ്റ് ഇംഗ്ലണ്ട് വിജയിച്ചു. പിന്നെ തുടർച്ചയായി നാല് ജയങ്ങളുമായി ഇന്ത്യ തിരിച്ചുവന്നു. അഞ്ചാം ടെസ്റ്റിനിടെ ശുഭ്മൻ ഗില്ലും ജെയിംസ് ആൻഡേഴ്സണും തമ്മിൽ ഉരസലുമുണ്ടായി. വെറ്ററൻ പേസർക്കെതിരെ സിക്സ് നേടി ഗിൽ മികച്ച സ്കോറിലെത്തിയ ശേഷമായിരുന്നു സംഭവം.

മത്സരത്തിനിടെയുണ്ടായ സംഭവം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് താരം ജെയിംസ് ആൻഡേഴ്സൺ. ഇംഗ്ലീഷ് പേസർ തന്നെയാണ് തർക്കത്തിന് തുടക്കമിട്ടത്. സെഞ്ച്വറി പൂർത്തായാക്കിയ ഗില്ലിനോട് താങ്കൾ ഇന്ത്യയ്ക്ക് പുറത്ത് എത്ര റൺസ് നേടുമെന്ന് ആൻഡേഴ്സൺ ചോദിച്ചു. താങ്കൾ വിരമിക്കാൻ സമയമായി എന്നായിരുന്നു ഗില്ലിന്റെ മറുപടി. രണ്ട് പന്തിന് ശേഷം ഗില്ലിനെ താൻ പുറത്താക്കിയെന്നും ആൻഡേഴ്സൺ വ്യക്തമാക്കി.

ട്വന്റി 20 ലോകകപ്പില് വിരാട് കോഹ്ലിയെ ഒഴിവാക്കിയേക്കും; കടുത്ത തീരുമാനത്തിന് ബിസിസിഐ

പരമ്പര ഇംഗ്ലണ്ട് തോറ്റെങ്കിലും ആൻഡേഴ്സൺ കരിയറിലെ വലിയൊരു നാഴിക്കല്ല് പിന്നിട്ടു. അഞ്ചാം ടെസ്റ്റിൽ കുൽദീപ് യാദവിന്റെ വിക്കറ്റെടുത്ത് ആൻഡേഴ്സൺ ടെസ്റ്റ് ക്രിക്കറ്റിൽ 700 വിക്കറ്റ് നേട്ടം സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിൽ 700 വിക്കറ്റ് നേടുന്ന മൂന്നാമത്തെ താരവും ആദ്യ പേസറുമാണ് ആൻഡേഴ്സൺ.

dot image
To advertise here,contact us
dot image