
ഡൽഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്ന്, നാല് ടെസ്റ്റുകളിലും വിരാട് കോഹ്ലി കളിക്കില്ലെന്ന് റിപ്പോർട്ട്. വ്യക്തിപരമായ കാരണങ്ങളാൽ കോഹ്ലി ആദ്യ രണ്ട് മത്സരങ്ങളിൽ കളിച്ചിരുന്നില്ല. ഇംഗ്ലണ്ട് പരമ്പരയിലെ അവശേഷിക്കുന്ന ടെസ്റ്റുകൾക്കുള്ള ടീം പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന വാർത്തകൾക്കിടെയാണ് പുതിയ റിപ്പോർട്ടുകൾ.
ഇംഗ്ലണ്ടിനെതിരെ അഞ്ചാം ടെസ്റ്റിൽ കോഹ്ലി മടങ്ങിയെത്തുമോയെന്നാണ് ഇനി അറിയേണ്ടത്. ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നാൽ മാത്രമെ സൂപ്പർതാരത്തിന്റെ കാര്യത്തിൽ വ്യക്തത വരു. കോഹ്ലിക്കും അനുഷ്കയ്ക്കും രണ്ടാമത്തെ കുഞ്ഞ് ഉണ്ടാകുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. ദക്ഷിണാഫ്രിക്കൻ മുൻ താരം എ ബി ഡിവില്ലിയേഴ്സാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
സാഹചര്യം അറിഞ്ഞ് കളിക്കുന്ന സഹാരൺ; ഇന്ത്യൻ ക്രിക്കറ്റിന് പ്രതീക്ഷയാകുന്ന യുവതാരംഇംഗ്ലണ്ട് പരമ്പരയിൽ ഇന്ത്യൻ ടീമിൽ മറ്റ് മാറ്റങ്ങൾക്ക് സാധ്യത കുറവാണ്. മികച്ച പ്രകടനം നടത്തുന്ന ജസ്പ്രീത് ബുംറ ടീമിൽ തുടർന്നേക്കും. രവീന്ദ്ര ജഡേജ മൂന്നാം ടെസ്റ്റിനും ഉണ്ടാകില്ലെന്നാണ് സൂചന. എന്നാൽ കെ എൽ രാഹുൽ ഇന്ത്യൻ ടീമിൽ മടങ്ങിയെത്തിയേക്കും.