'അഞ്ച് മാസമായി താരങ്ങൾക്ക് ശമ്പളം ലഭിച്ചിട്ടില്ല'; പാക് ക്രിക്കറ്റ് ബോർഡിനെതിരെ ആരോപണവുമായി മുൻ താരം

ബാബർ അസമിന്റെ സന്ദേശങ്ങൾക്ക് പാക് ബോർഡ് മറുപടി കൊടുക്കാറില്ലെന്നും മുൻ താരം പറയുന്നു

dot image

ഇസ്ലാമബാദ്: ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും പാകിസ്താൻ തോൽവി നേരിട്ടിരിക്കുകയാണ്. ഇതോടെ കളിച്ച ആറിൽ നാല് മത്സരങ്ങളും പാകിസ്താൻ പരാജയപ്പെട്ടു. ഇതോടെ ലോകകപ്പിൽ പാകിസ്താന്റെ സെമി സാധ്യതകൾ മങ്ങി. പിന്നാലെ പാക് ക്രിക്കറ്റിൽ ആഭ്യന്തര പ്രശ്നങ്ങൾക്കും തുടക്കമായി. പാകിസ്താൻ ടീമിന്റെ മുൻ നായകനും മുഖ്യസെലക്ടറുമായ റഷീദ് ലത്തീഫ് ആണ് ബോർഡിനെതിരെ ഗുരുതര ആരോപണം ഉയർത്തിയിരിക്കുന്നത്. അഞ്ച് മാസമായി പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾക്ക് ശമ്പളം പോലും ലഭിക്കുന്നില്ലെന്നാണ് ലത്തീഫിന്റെ ആരോപണം.

ബാബർ അസം പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ചെയർമാന് അയക്കുന്ന സന്ദേശങ്ങൾക്ക് മറുപടി ലഭിക്കാറില്ലെന്ന് ലത്തീഫ് പറഞ്ഞു. എന്തുകൊണ്ടാണ് പിസിബി ചെയർമാൻ തന്റെ ടീമിന്റെ നായകന് മറുപടി നൽകാത്തത്. പകരം ഒരു പ്രസ് റിലീസ് മാത്രമാണ് മറുപടിയായി ലഭിക്കുന്നത്. പാക് ബോർഡുമായുള്ള താരങ്ങളുടെ കരാർ പുതുക്കിയതായി റിലീസ് താരങ്ങളെ അറിയിച്ചു. പക്ഷേ അഞ്ച് മാസമായി ശമ്പളം ലഭിക്കാത്ത താരങ്ങൾ എങ്ങനെ നന്നായി കളിക്കുമെന്ന് ലത്തീഫ് പിടിവി സ്പോർട്സിനോട് പ്രതികരിച്ചു.

പാകിസ്താൻ താരങ്ങൾക്ക് ബോർഡിൽ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്ന വാർത്തകൾക്കിടയിലാണ് ലത്തീഫിന്റെ ആരോപണവും ഉയർന്നിരിക്കുന്നത്. ലോകകപ്പിന് ശേഷം ബാബർ അസമിനെ ക്യാപറ്റൻ സ്ഥാനത്ത് നിന്ന് നീക്കുമെന്നും പിസിബി സൂചന നൽകിയിരുന്നു. ലോകകപ്പിനായി ടീമിനെ തിരഞ്ഞെടുക്കാൻ ബാബർ അസമിനും മുഖ്യസെലക്ടർ ഇൻസമാം ഉൾ ഹഖിനും പൂർണ്ണ സ്വാതന്ത്രം ഉണ്ടായിരുന്നുവെന്നും പിസിബിയുടെ പ്രസ്താവനയിൽ പറയുന്നു.

dot image
To advertise here,contact us
dot image