ഈഫൽ ടവർ; പാരിസ് ഒളിംപിക്സിന് വേദിയാകുന്ന ചരിത്ര നിർമ്മിതി

ഏകദേശം 1700ലധികം സ്റ്റെപ്പുകൾ കയറിയാൽ ഈഫൽ ടവറിന്റെ മുകളിലെത്താം

dot image

പാരിസ്: ജൂലൈ 26ന് തുടങ്ങുന്ന പാരിസ് ഒളിംപിക്സിന് 33 വ്യത്യസ്ത ന​ഗരങ്ങളാണ് വേദിയാകുന്നത്. അതിൽ ഏറെ പ്രധാനപ്പെട്ട വേദിയാണ് ഈഫൽ ടവർ. ഫ്രാൻസിന്റെയും പാരിസിന്റെയും ചരിത്രത്തിൽ ഇടം പിടിച്ച നിർമ്മിതിയാണ് ഈഫൽ ടവർ. ഒളിംപിക്സ് ഇനങ്ങളായ ജൂഡോയും റെസ്‍ലിം​ഗും ഈഫൽ ടവറിന് സമീപമുള്ള താൽക്കാലിക വേദിയിലാണ് നടത്തുന്നത്.

ഫ്രഞ്ച് വിപ്ലവത്തിന്റെ ഓർമ്മയ്ക്കായി അതിന്റെ 100-ാം വാർഷികത്തിലാണ് ഈ ടവർ നിർമ്മിക്കപ്പെട്ടത്. 1889 മാർച്ച് 31ന് ഈഫൽ ടവർ അവതരിപ്പിച്ചു. ടവറിന്റെ ഡിസൈനറായ ഗുസ്റ്റാവേ ഈഫൽ പേരിലാണ് ഈ നിർമ്മിതി അറിയപ്പെടുന്നത്. ഫ്രാൻസ് തലസ്ഥാനമായ പാരിസിൽ സ്ഥിതി ചെയ്യുന്നതിനാൽ രാജ്യത്തിന്റെ മുഖമെന്നും ഈ ടവർ അറിയപ്പെടുന്നു. പ്രതിവർഷം ഏഴ് മില്യൺ ജനങ്ങൾ ഈഫൽ ടവർ സന്ദർശിക്കാൻ എത്തുന്നുണ്ടെന്നാണ് കണക്ക്.

ഒരുപാട് പ്രത്യേകതകൾ ഈ കൂറ്റൻ ടവറിന് സ്വന്തമായുണ്ട്. 324 മീറ്ററോളം ഉയരത്തിലാണ് ടവർ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഏകദേശം 1700ലധികം സ്റ്റെപ്പുകൾ കയറിയാൽ ഈഫൽ ടവറിന്റെ മുകളിലെത്താം. അതിനായി ഒരുപാട് സഞ്ചാരികൾ ശ്രമിക്കാറുമുണ്ട്. രാത്രികാലങ്ങളിൽ വെളിച്ചം പ്രകാശിക്കുമ്പോൾ ഈഫൽ ടവർ സ്വർണനിറത്തിൽ തിളങ്ങും. ഈഫലിനൊപ്പം പ്രദേശത്തെ ഏകദേശം 33 പാലങ്ങളിലെ നിരവധി ലൈറ്റുകൾ രാത്രികാലത്ത് പ്രകാശിക്കും. ഇതിനാൽ പാരിസിനെ വെളിച്ചത്തിന്റെ ന​ഗരമെന്ന് വിളിക്കുന്നു. ഒപ്പം സ്നേഹത്തിന്റെ ന​ഗരമെന്നും പാരിസ് അറിയപ്പെടുന്നു. വെളിച്ചം നിറഞ്ഞ രാത്രികാലങ്ങൾ പ്രണയത്തിന് അനുയോജ്യമായതിനാലാണ് പാരിസിനെ സ്നേഹത്തിന്റെ നഗരമെന്ന് വിളിക്കപ്പെടുന്നത്.

dot image
To advertise here,contact us
dot image