പാരിസ് ഒളിംപിക്സ്; ഇത്തവണയും യോ​ഗ്യത നേടാതെ മലയാളി വനിതകൾ

ജൂലൈ 26 മുതലാണ് പാരിസിൽ ഒളിംപിക്സിന് തുടക്കമാകുക.
പാരിസ് ഒളിംപിക്സ്; ഇത്തവണയും യോ​ഗ്യത നേടാതെ മലയാളി വനിതകൾ

തിരുവനന്തപുരം: അടുത്ത മാസം ആരംഭിക്കുന്ന പാരിസ് ഒളിംപിക്സിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ മലയാളി വനിതകൾ ഇല്ല. റാങ്കിം​ഗിന്‍റെ അടിസ്ഥാനത്തിലും ആരും പട്ടികയിൽ ഇടം പിടിക്കാൻ സാധ്യത ഇല്ല. അവസാന യോഗ്യത മത്സരമായിരുന്ന നാഷണൽ ഇൻ്റർ സ്‌റ്റേറ്റ് അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിലും മലയാളി വനിതകൾ നിരാശപ്പെടുത്തി.

2020ൽ നടന്ന ടോക്കിയോ ഒളിപിംക്സിനും യോ​ഗ്യത നേടാൻ മലയാളി വനിതകൾക്ക് കഴിഞ്ഞിരുന്നില്ല. 11 മലയാളി താരങ്ങളാണ് ടോക്കിയോയിൽ രാജ്യത്തെ പ്രതിനിധീകരിച്ചത്. 2016ൽ നടന്ന റിയോ ഒളിംപിക്സിലാണ് കൂടുതൽ മലയാളികൾ ഇന്ത്യൻ സ്ക്വാഡിൽ ഉൾപ്പെട്ടത്. 11 മലയാളികൾ റിയോയിൽ രാജ്യത്തെ പ്രതിനിധീകരിച്ചു.

പാരിസ് ഒളിംപിക്സ്; ഇത്തവണയും യോ​ഗ്യത നേടാതെ മലയാളി വനിതകൾ
'നന്ദി സര്‍'; പ്രധാനമന്ത്രിക്ക് മറുപടിയുമായി രോഹിത് ശര്‍മ്മ

ജൂലൈ 26 മുതലാണ് പാരിസിൽ ഒളിംപിക്സിന് തുടക്കമാകുക. കഴിഞ്ഞ തവണ ടോക്കിയോയിൽ വെച്ചാണ് ഇന്ത്യൻ സംഘം കൂടുതൽ മെഡൽ നേട്ടം സ്വന്തമാക്കിയത്. ഒരു സ്വർണമടക്കം ഏഴ് മെഡലുകൾ ടോക്കിയോയിൽ ഇന്ത്യൻ താരങ്ങൾ നേടിയെടുത്തു. ഇത്തവണ മെഡൽ നേട്ടം വർദ്ധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ സംഘം ഒളിംപിക്സിന് ഒരുങ്ങുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com