വാർണർ 70 ശതമാനം ഇന്ത്യക്കാരനെന്ന് ഓസ്ട്രേലിയൻ താരം

ഡേവിഡ് വാർണർ 30 ശതമാനം മാത്രമാണ് ഒരു ഓസ്ട്രേലിയനെന്നും അഭിപ്രായം
വാർണർ 70 ശതമാനം ഇന്ത്യക്കാരനെന്ന് ഓസ്ട്രേലിയൻ താരം

ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ ഒരു ഇന്ത്യക്കാരൻ എന്ന് പറയുന്നതിലും തെറ്റില്ലെന്ന് സഹതാരങ്ങളുടെ വിശേഷണം. എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു താരം. ഡേവിഡ് വാർണർ 30 ശതമാനം മാത്രമാണ് ഒരു ഓസ്ട്രേലിയൻ, ബാക്കി 70 ശതമാനവും ഒരു ഇന്ത്യക്കാരനാണ് എന്ന് പറഞ്ഞിരിക്കുകയാണ് ഓസ്ട്രേലിയൻ താരം ജെയ്ക്ക് ഫ്രേസർ മക്ഗുർക്കും സൗത്ത് ആഫ്രിക്കൻ താരം ട്രിസ്റ്റൻ സ്റ്റബ്സും. ഡൽ​ഹി ക്യാപിറ്റൽസിൽ ഡേവിഡ് വാർണറുടെ സഹതാരങ്ങളാണ് ഇവർ.

താൻ കണ്ടതിൽ വെച്ച് ഏറ്റവും നിസ്വാർത്ഥനായ ഒരു വ്യക്തിയാണ് അദ്ദേഹം. മറ്റുള്ളവർക്ക് വേണ്ടി സമയം കണ്ടെത്തുന്ന ഒരാളാണ് ഡേവിഡ് വാർണർ. അദ്ദേഹത്തിന്റെ റൂമിന് രണ്ട് റൂം അപ്പുറമാണ് താൻ. എങ്കിലും ദിവസവും അദ്ദേഹത്തിൻ്റെ അടുക്കൽ ചെന്നിട്ടേ ഞാൻ രാവിലെ ചായ കുടിക്കാറുള്ളൂ എന്ന് ഫ്രേസർ മക്ഗുർക്ക് പറഞ്ഞു.

ആദ്യമെന്നും അദ്ദേഹത്തെ പറ്റി ഒന്നും അറിയില്ലായിരുന്നെങ്കിലും അടുത്ത് അറിഞ്ഞതിൽ വെച്ച് ഏറ്റവും സൗമ്യനായ മനുഷ്യൻ. ക്രിക്കറ്റിലും ഉപരി അദ്ദേഹം നല്ലൊരു ​ഗോൾഫ് പ്ലെയറാണ്. തൊപ്പിക്ക് വേണ്ടി തമ്മിൽ ​ഗോൾഫ് കളിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐപിഎലിൽ ആവേശത്തിലാണ് ഡൽഹി ടീമും ആരാധകരും. ടീം നല്ല ഫോമിലാണ്. എല്ലാവരുടെയും പ്രയത്നം വലുതാണെന്നും അ​ദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com