പാരിസ് ഒളിംപിക്‌സ്; റഷ്യ-ബെലാറുസ് താരങ്ങള്‍ക്ക് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ല

കഴിഞ്ഞ ഡിസംബറില്‍ റഷ്യ-ബെലാറുസ് താരങ്ങള്‍ക്ക് പാരിസ് ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റി അനുവാദം നല്‍കിയിരുന്നു.
പാരിസ് ഒളിംപിക്‌സ്; റഷ്യ-ബെലാറുസ് താരങ്ങള്‍ക്ക് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ല

പാരിസ്: ജൂലൈയില്‍ പാരിസ് ഒളിംപിക്‌സില്‍ മത്സരിക്കുന്ന റഷ്യ-ബെലാറുസ് താരങ്ങള്‍ക്ക് തിരിച്ചടി. ഒളിംപിക്‌സിലെ ഉദ്ഘാടന പരിപാടികള്‍ക്ക് നിഷ്പക്ഷ പതാകയ്ക്ക് കീഴില്‍ പോലും പങ്കെടുക്കാന്‍ കഴിയില്ല. അന്താരാഷ്ട ഒളിംപിക്‌സ് കമ്മിറ്റി ഡയറക്ടര്‍ ജെയിംസ് മക്ലിയോഡ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആഗസ്റ്റ് 28ന് ആരംഭിക്കുന്ന പാരലിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും ഇരുരാജ്യങ്ങളിലെ താരങ്ങള്‍ക്കും വിലക്കുണ്ട്. പാരിസില്‍ ഒളിംപിക്‌സ് നടന്ന് രണ്ട് ആഴ്ചയ്ക്ക് ശേഷമാണ് പാരലിമ്പിക്‌സ് ആരംഭിക്കുന്നത്.

പാരിസ് ഒളിംപിക്‌സ്; റഷ്യ-ബെലാറുസ് താരങ്ങള്‍ക്ക് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ല
'ആർ സി ബി ഈസ് റെഡ്, നൗ കിസ്ഡ് വിത്ത് ബ്ലൂ'; പുതിയ ജഴ്സിയുമായി റോയൽ ചലഞ്ചേഴ്സ്

കഴിഞ്ഞ ഡിസംബറില്‍ റഷ്യ-ബെലാറുസ് താരങ്ങള്‍ക്ക് പാരിസ് ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റി അനുവാദം നല്‍കിയിരുന്നു. യുക്രൈന്‍ യുദ്ധം നടക്കുന്ന പശ്ചാത്തലത്തില്‍ നിഷ്പക്ഷ പതാകയ്ക്ക് കീഴിലാണ് താരങ്ങള്‍ക്ക് ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ കഴിയുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com