മലേഷ്യ ഓപ്പൺ ബാഡ്മിന്റൺ; കിഡംബി ശ്രീകാന്ത് പുറത്ത്

നിർണായകമായ രണ്ടാം ​ഗെയിമിൽ കടുത്ത പോരാട്ടമാണ് ഇരുതാരങ്ങളും കാഴ്ചവെച്ചത്
മലേഷ്യ ഓപ്പൺ ബാഡ്മിന്റൺ; കിഡംബി ശ്രീകാന്ത് പുറത്ത്

ക്വാലലമ്പുർ: മലേഷ്യൻ ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് തോൽവി. ഹോങ്കോങ്ങിന്റെ ആന്‍ഗസ് എന്‍ കെ ലോങ്ങിനോടാണ് ശ്രീകാന്ത് പരാജയപ്പെട്ടത്. നേരിട്ടുള്ള ​ഗെയിമുകൾക്കാണ് ഹോങ്കോങ്ക് താരത്തിന്റെ വിജയം. സ്കോർ 13-21, 17-21.

മത്സരത്തിന്റെ തുടക്കത്തിൽ താളം കണ്ടെത്തിയത് ശ്രീകാന്ത് ആണ്. ഒരു ഘട്ടത്തിൽ 6-1ന് ശ്രീകാന്ത് മുന്നിട്ട് നിന്നു. എന്നാൽ ആൻ​ഗസ് ലോങ്ങ് ശക്തമായി തിരിച്ചുവന്നു. 13-21ന് ആദ്യ ​ഗെയിം ഹോങ്കോങ്ങ് താരം സ്വന്തമാക്കി. വെറും 15 മിനിറ്റ് മാത്രമാണ് ആദ്യം ​ഗെയിം നീണ്ടുനിന്നത്.

മലേഷ്യ ഓപ്പൺ ബാഡ്മിന്റൺ; കിഡംബി ശ്രീകാന്ത് പുറത്ത്
ക്രിക്കറ്റിന്റെ വൻമതിലിന് 51 വയസ്; രാഹുൽ ദ്രാവിഡിന് പിറന്നാൾ

നിർണായകമായ രണ്ടാം ​ഗെയിമിൽ കടുത്ത പോരാട്ടമാണ് ഇരുതാരങ്ങളും കാഴ്ചവെച്ചത്. സ്കോർനില പലപ്പോഴും ഒപ്പത്തിനൊപ്പമായിരുന്നു. പക്ഷേ അവസാന നിമിഷം ​ഗെയിം ശ്രീകാന്തിന് കൈവിട്ടുപോയി. രണ്ടാം ​ഗെയിം 17-21ന് ആൻ​ഗസ് ലോങ്ങ് വിജയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com