വോളിയില് കംബോഡിയയെ തകര്ത്തു; ഏഷ്യാഡില് ഇന്ത്യക്ക് വിജയത്തുടക്കം

3-0 നാണ് ഇന്ത്യയുടെ വിജയം

dot image

ഹാങ്ചൗ: 2023ലെ ഏഷ്യന് ഗെയിംസില് ഇന്ത്യക്ക് മികച്ച തുടക്കം. പുരുഷ വോളിബോള് മത്സരത്തില് കംബോഡിയയെ 3-0ന് തകര്ത്താണ് ഏഷ്യാഡിലെ തുടക്കം ഇന്ത്യ ഗംഭീരമാക്കിയത്. 25-14, 25-13, 25-19 എന്ന സ്കോറിനാണ് ഇന്ത്യയുടെ വിജയം. മത്സരത്തിലുടനീളം ആധിപത്യം സ്ഥാപിക്കാന് ഇന്ത്യന് സ്ക്വാഡിന് കഴിഞ്ഞു. വോളിയിലെ ഗ്രൂപ്പ് മത്സരത്തില് ഇന്ത്യ നാളെ ദക്ഷിണ കൊറിയയെ നേരിടും.

ഇന്ത്യന് പുരുഷ വോളിബോള് സ്ക്വാഡ്: അമിത്, വിനിത് കുമാര്, ഷമീമുദ്ധീന് അമ്മറമ്പത്ത്, മുത്തുസാമി അപ്പാവ്, ഹരി പ്രസാദ് ബേവിനക്കുപ്പെ സുരേഷ, രോഹിത് കുമാര്, മനോജ് ലക്ഷ്മിപുരം മഞ്ജുനാഥ, ഉക്രപാണ്ഡ്യന് മോഹന്, അശ്വല് റായ്, സന്തോഷ് സഹായ അന്തോണി രാജ്, ഗുരു പ്രശാന്ത് സുബ്രഹ്മണ്യന് വെങ്കടസുബ്ബു, എറിന് വര്ഗീസ്

ഏഷ്യന് ഗെയിംസ് 19-ാം പതിപ്പിലെ മത്സരങ്ങള്ക്കാണ് ഇന്ന് തുടക്കമായത്. ചൈനയിലെ ഹാങ്ചൗവില് നടക്കുന്ന മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബര് 23നാണ്. 655 താരങ്ങള് ഉള്പ്പെടുന്ന വലിയ നിരയെയാണ് ഇന്ത്യ ഏഷ്യന് ഗെയിംസിനായി അയച്ചിട്ടുള്ളത്. വൈകിട്ട് അഞ്ചുമണിക്ക് ആരംഭിച്ച പുരുഷന്മാരുടെ ഫുട്ബോള് മത്സരത്തില് ഇന്ത്യ ആതിഥേയരായ ചൈനയെ നേരിട്ടുകൊണ്ടിരിക്കുകയാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us