ഒരു ജനതയുടെ പോരാട്ടവീര്യം; കായിക ലോകത്തെ വിസ്മയിപ്പിക്കുന്ന പോരാട്ടം

​ആ ദിവസത്തിന്റെ ഓർമ്മയിലാണ് വീണ്ടുമൊരു ചരിത്രം പിറക്കുന്നത്
ഒരു ജനതയുടെ പോരാട്ടവീര്യം; കായിക ലോകത്തെ വിസ്മയിപ്പിക്കുന്ന പോരാട്ടം

2024 ജൂൺ 25, ഇന്ത്യൻ ക്രിക്കറ്റ് ലോകം കീഴടക്കിയ ദിവസം. 41 വർഷങ്ങൾക്ക് ശേഷം ക്രിക്കറ്റ് ലോകത്ത് മറ്റൊരു വെളിച്ചം വീശുന്നു. അവസാനമില്ലാത്ത കായിക ലോകത്തെ അട്ടിമറികളും അനിശ്ചിതത്ത്വങ്ങളും തുടരും. യൂറോ കപ്പിലെ ഡെന്മാർക്കിന്റെയും ​ഗ്രീസിന്റെയും കിരീടധാരണം പോലെ. എം എസ് ധോണിയും സംഘവും ട്വന്റി 20 ലോകകപ്പ് ഉയർത്തിയത് പോലെ. ആരും പ്രതീക്ഷക്കാതെ വന്ന് അത്ഭുതപ്പെടുത്തുന്നവർ. കിംഗ്സ്ടൗണിൽ അതുപോലൊരു ചരിത്രം പിറന്നിരിക്കുന്നു. ട്വന്റി 20 ലോകകപ്പിൽ ഒരു ജനതയുടെ പോരാട്ടവീര്യം കായികലോകം കൺനിറയെ കണ്ടു. ആരെയും തോൽപ്പിക്കാൻ കഴിയുന്ന ശക്തികളായി അഫ്​ഗാൻ നിര മാറിക്കഴിഞ്ഞു.

ഇം​ഗ്ലണ്ടും ഓസ്ട്രേലിയയും പാകിസ്താനും ന്യൂസിലാൻഡും അവർക്ക് മുന്നിൽ വീണവരാണ്. കഷ്ടിച്ചാണ് രണ്ട് തവണ ഇന്ത്യൻ ടീം രക്ഷപെട്ടത്. ദക്ഷിണാഫ്രിക്കയും ഇം​ഗ്ലണ്ടും ഇന്ത്യയും ഉൾ‌പ്പെടുന്ന ടി 20 ലോകകപ്പിന്റെ സെമി ലൈനപ്പ്. നാലാമനായി ഓസ്ട്രേലിയയും വെസ്റ്റ് ഇൻഡീസും ന്യൂസിലാൻഡും പാകിസ്താനും ഇല്ല. പ്രതാപശാലികൾ വഴിയിൽ വീണുപോയി. സെമിയിലെത്തിയ അഫ്​ഗാൻ മറ്റൊരു കാര്യവും ഓർമ്മിപ്പിക്കുന്നു.

2010 മുതൽ ലോകവേദികളിൽ പോരാട്ടത്തിന് വരുന്നവർ. ഒരു പതിറ്റാണ്ട് പിന്നിടുമ്പോൾ ഏകദിനത്തിലും ടെസ്റ്റിലും ടീമുകളായി. പക്ഷേ ഒരിക്കൽ അവരുടെ ഭാവി ചോദ്യം ചെയ്യപ്പെട്ടു. ക്രീസിനും സ്റ്റേഡിയത്തിനും പുറത്ത് അഫ്ഗാന്‍ ക്രിക്കറ്റ് വെല്ലുവിളി നേരിട്ടു. അഫ്​ഗാനിൽ താലിബാന്‍ അധികാരം പിടിച്ചെടുത്ത ദിനങ്ങൾ. രാജ്യം വിട്ടോടുന്നവരുടെ കാഴ്ച ദയനീയമായി. എങ്ങും അപകടത്തിന്റെ നേര്‍ക്കാഴ്ചകൾ. സ്വാതന്ത്ര്യത്തിന്റെ ചിറകരിയപ്പെട്ടു. താലിബാന്‍ അധിനിവേശം കായിക മേഖലയിലേക്കും കടന്നെത്തി. കായിക ലോകത്ത് അഫ്ഗാന്‍ പുരുഷ ടീം മാത്രമായി ചുരുങ്ങി.

ഒരു ജനതയുടെ പോരാട്ടവീര്യം; കായിക ലോകത്തെ വിസ്മയിപ്പിക്കുന്ന പോരാട്ടം
ഒന്നര പതിറ്റാണ്ട് കാലത്തെ ക്രിക്കറ്റ് ജീവിതത്തിന് അവസാനം; ഡേവിഡ് വാർണർ വിരമിച്ചു

പരിമിതികൾ അവരുടെ പോരാട്ടത്തിന് കൂടുതൽ കരുത്ത് പകർന്നു. ഇന്ത്യയും ഓസ്ട്രേലിയയുമുള്ള ​ഗ്രൂപ്പിൽ നിന്ന് സെമിയിലേക്ക്. അവിടെ കാത്തിരിക്കുന്നത് ദക്ഷിണാഫ്രിക്ക. മത്സരഫലമെന്തായാലും ആരാധക ഹൃദയങ്ങളിൽ അഫ്​ഗാൻ ജയിച്ചുകഴി‍ഞ്ഞു. ഇനി മൂന്ന് മത്സരങ്ങളുടെ ദൂരം. കുട്ടിക്രിക്കറ്റിന്റെ കനകകിരീടം ആരുയർത്തുമെന്നറിയാൻ ദിവസങ്ങൾ മാത്രം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com