എനിക്ക് യുവരാജ് ആകണം; നാലാം നമ്പറിൽ പകരക്കാരനാകാൻ അഭിഷേക് ശർമ്മ

ഏതൊരു പന്തിനെയും അടിച്ചു അതിര്‍ത്തി കടത്താനാണ് അഭിഷേക് ക്രീസിലേക്കെത്തുന്നത്.
എനിക്ക് യുവരാജ് ആകണം; നാലാം നമ്പറിൽ പകരക്കാരനാകാൻ അഭിഷേക് ശർമ്മ

ഒരിക്കല്‍ പഞ്ചാബ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മന്ദീപ് സിംഗ് ഒരു ചോദ്യം നേരിട്ടു. അഭിഷേക് ശര്‍മ്മയെക്കുറിച്ച് പറയുമ്പോള്‍ ആദ്യം ഓര്‍മ്മവരുന്നതെന്ത്? വിവിധ വര്‍ണങ്ങളാല്‍ ശോഭിക്കുന്ന ഒരു തീജ്വാല. ഇതാണ് മന്ദീപ് നല്‍കിയ മറുപടി. ആ വാക്കുകള്‍ പോലെ തന്നെയാണ് അഭിഷേക്. ക്രിക്കറ്റ് ഗ്രൗണ്ടുകളില്‍ അത് കാണാന്‍ സാധിക്കും. ഏതൊരു പന്തിനെയും അടിച്ചുപറത്തുന്ന ആക്രമണോത്സുക ബാറ്റിംഗിനുടമ.

2018ല്‍ ഡൽഹി ക്യാപിറ്റൽസ് താരമായി അഭിഷേക് ഐപിഎല്ലിന് അരങ്ങേറ്റം കുറിച്ചു. 18 പന്തില്‍ 46 റണ്‍സുമായി വരവറിയിച്ചു. അതിനുശേഷമുള്ള സീസണുകള്‍ സണ്‍റൈസേഴ്‌സിനൊപ്പം. എന്നാൽ ഹൈദരാബാദിന് അത്ര മികച്ച സീസണുകളല്ല പിന്നീട് ഉണ്ടായത്. ഇത്തവണ ബാറ്റിംഗ് നിര ശരിയായപ്പോള്‍ അയാളുടെ വിസ്‌ഫോടനവും പുറത്തുവന്നു. ട്രാവിസ് ഹെഡ്, ഹെന്റിച്ച് ക്ലാസന്‍ തുടങ്ങിയ ലോകോത്തര താരങ്ങളോട് കിടപിടിക്കുന്ന വെടിക്കെട്ട്.

ഇന്ത്യന്‍ യുവതാരം ശുഭ്മന്‍ ഗില്ലിനൊപ്പമാണ് അഭിഷേകും കളിച്ചുവളര്‍ന്നത്. സ്ഥിരതയാര്‍ന്ന പ്രകടനം ഗില്ലിനെ വേഗത്തില്‍ ഇന്ത്യന്‍ ടീമിലെത്തിച്ചു. വിസ്‌ഫോടനം നടത്താനാണ് എക്കാലവും അഭിഷേക് ആഗ്രഹിച്ചത്. അത് താരത്തിന്റെ സ്ഥിരതയെ ബാധിച്ചു. ഒരിക്കലും മികച്ച ഒരു ഇന്നിംഗ്‌സ് അയാളില്‍ നിന്ന് പ്രതീക്ഷിക്കാനാവില്ല. പക്ഷേ ഭയമില്ലാതെ ഏതൊരു പന്തിനെയും അടിച്ചു അതിര്‍ത്തി കടത്താനാണ് അഭിഷേക് ക്രീസിലേക്കെത്തുന്നത്.

എനിക്ക് യുവരാജ് ആകണം; നാലാം നമ്പറിൽ പകരക്കാരനാകാൻ അഭിഷേക് ശർമ്മ
ഇനിയും പ്രതീക്ഷിക്കാം; ബാറ്റിംഗ് വിസ്ഫോടനത്തിന് കാരണമിതെന്ന് സൺറൈസേഴ്സ് ഓപ്പണർമാർ

ട്വന്റി 20 ക്രിക്കറ്റില്‍ ആറ് പന്തില്‍ ആറും സിക്‌സടിച്ച യുവരാജ് സിംഗിന്റെ ശിഷ്യന്‍. എക്കാലവും യുവരാജിനെപ്പോലാകാന്‍ ആഗ്രഹിച്ച താരം. ചെറുപ്പത്തില്‍ ഒരിക്കല്‍ പോലും യുവരാജ് സിംഗിന്റെ ബാറ്റിംഗ് അഭിഷേക് കാണാതിരുന്നിട്ടില്ല. മറ്റൊരു യുവരാജ് ആകാന്‍ അയാള്‍ പരിശീലനം നടത്തി. ആഭ്യന്തര ക്രിക്കറ്റ് കളിക്കുമ്പോള്‍ മുതല്‍ യുവിയുടെ പിന്തുണ അഭിഷേകിന് ലഭിച്ചു. തന്റെ പ്രിയ ശിഷ്യനെക്കുറിച്ച് ഇന്ത്യന്‍ മുന്‍ താരം നടത്തുന്ന പ്രവചനം ഇതാണ്. ആറ് മാസത്തിനുള്ളില്‍ താന്‍ അയാളെ ഇന്ത്യന്‍ കുപ്പായത്തില്‍ എത്തിച്ചിരിക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഒറ്റ് ആഗ്രഹം മാത്രം. യുവരാജ് ഒഴിച്ചിട്ട ആ നാലാം നമ്പറില്‍ അഭിഷേക് പകരക്കാനാകണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com