Top

ഹലോ വാവ സുരേഷ് അല്ലേ ശശികല ടീച്ചറെ കിട്ടിയായിരുന്നോ? പരിഹാസവുമായി എസ് സുദീപ്

7 Feb 2022 3:12 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹലോ വാവ സുരേഷ് അല്ലേ ശശികല ടീച്ചറെ കിട്ടിയായിരുന്നോ? പരിഹാസവുമായി എസ് സുദീപ്
X

ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ പരിഹസരിച്ച് മുൻപ് പെരുമ്പാവൂർ സബ് ജഡ്ജി എസ്. സുദീപ്. വാവ സുരേഷും ​ഹിന്ദു ഐക്യവേദി ഓഫീസിൽ നിന്നുള്ള സംഭാഷണ രൂപത്തിലാണ് ഫേസ്ബുക്ക് പരിഹാസം.

കുറിപ്പിങ്ങനെ

- ഹലോ, വാവ സുരേഷല്ലേ?

- അതേ...

- ശശികല ടീച്ചറിനെ കിട്ടിയാരുന്നോ?

- ശെടാ, അതു നിങ്ങക്ക് ഐക്യവേദി ഓഫീസില് വിളിച്ചു ചോദിച്ചാപ്പോരേ!

- ൻ്റെ പൊന്നു വാവേ, ഇത് ഐക്യവേദി ഓഫീസീന്നാ...

- ഹാരാ?

- രാഹുൽ ഈശ്വർ!

(തുടർന്ന് അത്യാസന്ന നിലയിലായ വാവ സുരേഷ് ഇന്ന് ആശുപത്രി വിട്ടു)


'സുരക്ഷ മുൻകരുതൽ എടുക്കുന്നവർക്കും പാമ്പുകടി ഏൽക്കുന്നുണ്ട്'; ആശുപത്രി വിട്ടതിന് പിന്നാലെ വാവ സുരേഷ്

ആശുപത്രി വിട്ടതിന് പിന്നാലെ പ്രതികരണവുമായി മൂർഖൻ പാമ്പിന്റെ കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വാവ സുരേഷ്. പാമ്പുപിടുത്തം തുടരുമെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ വാവ സുരേഷ് വ്യക്തമാക്കി. നിലവിലുള്ള ഒരു രീതിയും സുരക്ഷിതമല്ല. ഉപകരണങ്ങളുമായി പാമ്പ് പിടിക്കുന്നവർക്കും പാമ്പിന്റെ കടി കിട്ടുന്നുണ്ടെന്നും വാവ സുരേഷ് അഭിപ്രായപ്പെട്ടു.

സുരക്ഷിതമായി പാമ്പ് പിടിക്കണമെന്ന് ഉപദേശം നൽകുന്നവർക്കും വാവ സുരേഷ് മറുപടി നൽകി. ഒരാൾക്ക് അപകടം വരുമ്പോൾ കുറെ കഥകൾ ഇറക്കുകയാണ്. 2006ലാണ് ആദ്യമായി കേരളത്തിലെ വനം വകുപ്പിന് പാമ്പിനെ പിടിക്കുന്നതിന് പരിശീലനം നൽകുന്നത്. അന്ന് കേരളത്തിലെ മറ്റ് പാമ്പു പിടിത്തക്കാരെ കണ്ടിട്ടില്ല. ഇപ്പോൾ ചിലരെ ഉപയോഗിച്ച് ഒരു വനം വകുപ്പ് ഉദ്യോഗസ്ഥൻ തനിക്കെതിരെ ക്യാമ്പയിൻ നടത്തുകയാണ്. തന്നെ പാമ്പ് പിടിക്കാൻ വിളിക്കരുതെന്നാണ് പ്രചരണമെന്നും വാവ സുരേഷ് പറഞ്ഞു.

അതേസമയം, വാവാ സുരേഷിനെ സിപിഐഎം വീട് നിർമ്മിച്ച് നൽകുമെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു. കോട്ടയം അഭയം ചാരിറ്റബിൾ ട്രസ്റ്റ് ആണ് വീട് നിർമ്മിച്ച് നൽകുക. തനിക്ക് ഇതുവരെ ലഭിച്ചതിൽ ഏറ്റവും മികച്ച ചികിത്സയാണ് കോട്ടയം മെഡിക്കൽ കോളേജിൽ ലഭിച്ചതെന്ന് സുരേഷ് പറഞ്ഞു. മന്ത്രി വി എൻ വാസവൻ ദൈവത്തെപ്പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ ആരോഗ്യത്തിനും തിരിച്ചുവരവിനും വേണ്ടി പ്രാർത്ഥിച്ചവർക്ക് നന്ദിയെന്നം സുരേഷ് പറഞ്ഞു. ഇനി വേണ്ട കരുതലുകളോടും മുന്നൊരുക്കങ്ങളോടും കൂടിയായിരിക്കും പാമ്പുപിടിത്തമെന്നും അദ്ദേഹം മന്ത്രി വി എൻ വാസവന് നേരത്തെ ഉറപ്പു നൽകിയിരുന്നു. ഇനി കുറച്ചുനാൾ വിശ്രമത്തിലായിരിക്കും എന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

Next Story