Top

'രതീഷും ഫിറോസും ഒട്ടകത്തെ ചുടുന്നു'; പുതിയ വീഡിയോ കണ്ടുനോക്കണമെന്ന് തലക്കെട്ട്

'ചുടാനായി ഒരു ഒട്ടകത്തിനെ വാങ്ങി. ഇത് നമ്മൾ പൊളിക്കും. വീഡിയോ കണ്ടുനോക്കു'

5 Jan 2022 2:34 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രതീഷും ഫിറോസും ഒട്ടകത്തെ ചുടുന്നു; പുതിയ വീഡിയോ കണ്ടുനോക്കണമെന്ന് തലക്കെട്ട്
X

മയിലിനെ പാചകം ചെയ്യുമെന്ന് പ്രഖ്യാപിച്ച സോഷ്യൽ മീഡിയയിൽ ചർച്ചയായ വ്ലോ​ഗർ ഫിറോസ് ചുട്ടിപ്പാറയുടെ പുതിയ വീഡിയോ പുറത്ത്. ഒട്ടകത്തെ പാചകം ചെയ്യുന്നതിനായി മാർക്കറ്റിൽ നിന്നും വാങ്ങുന്നതാണ് പുതിയ വീഡിയോ. 'ചുടാനായി ഒരു ഒട്ടകത്തിനെ വാങ്ങി. ഇത് നമ്മൾ പൊളിക്കും. വീഡിയോ കണ്ടുനോക്കു'. എന്ന തലക്കെട്ടോടെയാണ് വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ മയിലിനെ പാചകം ചെയ്യുമെന്ന് വീഡിയോയ്ക്ക് താഴെ നിരവധി പേർ ഒട്ടകത്തെ പാചകം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ തവണത്തെ ​ഗൾഫ് യാത്രയിലേതിനെ വിപരീതമായി ഇത്തവണ സഹായി രതീഷിനൊപ്പമാണ് ഫിറോസ് എത്തിയിരിക്കുന്നത്.

നേരത്തെ മയിൽ പാചകം വിവാദമായതോടെ ഈ തീരുമാനത്തിൽ നിന്ന് ഫിറോസ് പിൻമാറിയിരുന്നു. താനൊരിക്കലും മയിലിനെ കറി വയ്ക്കാൻ തീരുമാനിച്ചിട്ടില്ലെന്നും താൻ പറഞ്ഞതിൽ ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ ക്ഷമിക്കണമെന്നും ഫിറോസ് പറഞ്ഞു. വാങ്ങിച്ച മയിലിനെ ഒരു പാലസിന് സമ്മാനിക്കുകയാണെന്നും ഫിറോസ് പറഞ്ഞു.

ഫിറോസ് പറഞ്ഞത്: ''ഒരിക്കലും ഞാൻ മയിലിനെ കറി വയ്ക്കില്ല. കാരണം ഇത് ദേശീയമൃഗമാണ്. കഴിക്കാനുള്ള സാധനമല്ല. ഇത്രയും ക്യൂട്ടായ പക്ഷിയെ ആർക്കാണ് ഭക്ഷിക്കാൻ സാധിക്കുക. അത്രയും മോശക്കാർ അല്ല ഞങ്ങൾ. ആരും മയിലിനെ കൊല്ലാൻ പാടില്ല. മോശമാണ്.ഇതിനെ ആരും ഉപദ്രവിക്കില്ല. തൊടാൻ സാധിച്ചത് തന്നെ ഭാഗ്യമാണ്. 20,000 രൂപ കൊടുത്താണ് ഈ മയിലിനെ വാങ്ങിയത്. ഇത് ഒരു പാലസിന് ഗിഫ്റ്റ് കൊടുക്കാനാണ് തീരുമാനം. അത് ശരിയായ രീതി. കറി വയ്ക്കുമെന്ന് ഞങ്ങൾ പറഞ്ഞതിൽ ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ ക്ഷമിക്കുക.''

മയിൽ കറി വയ്ക്കുമെന്ന് പറഞ്ഞ ഫിറോസിനെ സംഘപരിവാർ അനൂകൂല പ്രൊഫൈലുകൾ അധിക്ഷേപിച്ച് രംഗത്തുവന്നിരുന്നു. മയിലിനെ കറി വയ്ക്കാനായി ദുബായിലേക്ക് പോവുകയാണെന്നായിരുന്നു പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു സൈബറാക്രമണം.


Next Story