Top

'താന്‍ എന്ത് അവതാരകനാണെടോ, മര്യാദ വേണം'; മോഹന്‍ലാലിന് നേരെ 'റോബിൻ ആർമി'യുടെ സൈബറാക്രമണം

റോബിനെ തിരിച്ചെടുക്കാത്ത പക്ഷം ഇനി മോഹൻലാലിന്റെ സിനിമകൾ കാണില്ലെന്നുമാണ് റോബിൻ ആർമി പറയുന്നത്.

5 Jun 2022 12:59 PM GMT
ഫിൽമി റിപ്പോർട്ടർ

താന്‍ എന്ത് അവതാരകനാണെടോ, മര്യാദ വേണം; മോഹന്‍ലാലിന് നേരെ റോബിൻ ആർമിയുടെ സൈബറാക്രമണം
X

ബിഗ് ബോസ് സീസണ്‍ 4ലെ മത്സരാർത്ഥി ഡോ റോബിൻ രാധാകൃഷ്ണനെ പുറത്താക്കിയതിൽ അവതാരകനായ മോഹൻലാലിന് എതിരെ സൈബർ ആക്രമണം. സഹ മത്സരാർത്ഥിയായ റിയാസിനെ ശാരീരിക ഉപദ്രവം ചെയ്തതിനെ തുടർന്നാണ് റോബിനെ ബിഗ് ബോസിൽ പുറത്താക്കിയത്. എന്നാൽ ഇത് ഒത്തുകളി ആണെന്നും മോഹൻലാൽ അവതാരക സ്ഥാനത്ത് നിന്ന് മാറണമെന്നും റോബിനെ തിരിച്ചെടുക്കാത്ത പക്ഷം ഇനി മോഹൻലാലിന്റെ സിനിമകൾ കാണില്ലെന്നുമാണ് റോബിൻ ആർമി പറയുന്നത്.

'സർ റോബിനെ തിരിച്ചെടുക്കണം താങ്കൾ ഈ കള്ളത്തരത്തിനു കൂട്ട് നിൽക്കരുത്.. താങ്കളെ ഏറെ ബഹുമാനിക്കുന്ന ജനങ്ങളുടെ അപേക്ഷ ആണ്', 'ഡോക്ടർ റോബിനെ തിരിച്ചെടുത്തില്ലേൽ ഏഷ്യാനെറ്റ്‌ ഞങ്ങൾ പൂട്ടിക്കും.. ഇത് രജിത് ഫാൻസ്‌ പറയുമ്പോലെ അല്ല', 'നിങ്ങളുടെ വലിയ ഒരു ആരാധകൻ ആയിരുന്നു ഇന്ന് ഈ നിമിഷം വരെ. നിങ്ങളെയും ഉന്നതിയിൽ എത്തിച്ചത് പ്രേക്ഷകരാണ് എന്ന് മറക്കരുത്', എന്നിങ്ങനെ പോകുന്നു മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലെ റോബിൻ ഫാൻസിന്റെ കമന്റുകൾ.






എന്നാൽ മോഹൻലാൽ ആരാധകർ ഈ സൈബർ ആക്രമണത്തെ എതിർത്ത് രംഗത്ത് എത്തിയിട്ടുണ്ട്. മോഹൻലാൽ എന്ന അഭിനേതാവിനെ ഈ ആക്രമണം യാതൊരു തരത്തിലും ബാധിക്കുകയില്ല എന്ന് ആരാധകർ പറയുന്നു.

കുറച്ച് ദിവസങ്ങളായി ബിഗ് ബോസില്‍ നാടകീയ മൂഹൂര്‍ത്തങ്ങളാണ് അരങ്ങേറിയിരുന്നത്. ഷോയുടെ ഭാഗമായുണ്ടായ ടാസ്‌കിനിടെയില്‍ റോബിന്‍ മറ്റൊരു മത്സരാര്‍ത്ഥിയായ റിയാസിനെ ശാരീരികമായി ഉപദ്രവിച്ചുവെന്നായിരുന്നു പരാതി. തുടര്‍ന്ന് റോബിനെ സീക്രട്ട് മുറിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മത്സരത്തില്‍ തിരിച്ചു പങ്കെടുപ്പിക്കാന്‍ ബിഗ് ബോസ് തീരുമാനിക്കുകയും ചെയ്തതോടെയാണ് രംഗം വഷളായത്. റോബിന്റെ മടങ്ങി വരവില്‍ പ്രതിഷേധിച്ച് മറ്റൊരു മത്സരാര്‍ത്ഥിയായ ജാസ്മിന്‍ മൂസ സ്വന്തം ഇഷ്ടപ്രാകാരം ഇറങ്ങി പോവുകയായിരുന്നു. തുടര്‍ന്ന് റോബിനെ പരിപാടിയില്‍ നിന്നും പുറത്താക്കി.

ബിഗ് ബോസില്‍ നിന്നും പുറത്തായ റോബിന്‍ വിമാനത്താവളത്തില്‍ വന്നിറങ്ങുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറാലാണ്. 'റോബിന്‍ ആര്‍മി' ഉള്‍പ്പെടെ നിരവധി ആരാധകരാണിപ്പോള്‍ റോബിനുള്ളത്. ബിഗ്‌ബോസ് സീസണ്‍4 ന്റെ ടൈറ്റില്‍ വിന്നര്‍ റോബിന്‍ ആയിരിക്കുമെന്ന് ഒരു വിഭാഗം ആളുകള്‍ ഉറച്ച വിശ്വാസത്തിലിരിക്കുമ്പോഴായിരുന്നു റോബിന്റെ അപ്രതീക്ഷിത പുറത്താകല്‍.

കഴിഞ്ഞ വർഷം ബിഗ് ബോസ് രണ്ടാം സീസണിൽ രജിത് കുമാറിനെ പുറത്താക്കിയപ്പോഴും മോഹൻലാലിന് എതിരെ സൈബർ ആക്രമണം ഉണ്ടായിരുന്നു. സഹമത്സരാർത്ഥിയെ ആക്രമിച്ചതിനെ തുടർന്ന് തന്നെയായിരുന്നു രജിത് കുമാറും പുറത്താക്കപ്പെട്ടത്.

story highlights: cyber attack against mohanlal on eliminating robin radhakrishnan from big boss season 4

Next Story