Top

മക്ക മദീന റോഡില്‍ ട്രക്കും ബസും കൂട്ടിയിടിച്ച് അപകടം; നാലു മരണം, 48 പേര്‍ക്ക് പരിക്ക്

അപകടത്തില്‍ മരണപ്പെട്ടവരും പരിക്കുപറ്റിയവരും ഏതെല്ലാം രാജ്യക്കാരാണെന്ന് അറിഞ്ഞിട്ടില്ല.

26 Nov 2021 3:02 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മക്ക മദീന റോഡില്‍ ട്രക്കും ബസും കൂട്ടിയിടിച്ച് അപകടം; നാലു മരണം, 48 പേര്‍ക്ക് പരിക്ക്
X

മക്ക മദീന റോഡില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് നാലു പേര്‍ക്ക് ദാരുണാന്ത്യം. മക്കയില്‍ നിന്ന് മദീനയിലേക്കുളള അല്‍-ഹിജ്‌റ ഹൈവെയിലാണ് വ്യാഴാഴ്ച രാത്രി അപകടമുണ്ടായത്. ബസില്‍ യാത്ര ചെയ്തിരുന്നവരാണ് പരിക്ക് പറ്റിയതില്‍ അധികവും. അപകടത്തില്‍ 48 പേര്‍ക്ക് പരിക്കുണ്ട്.

45 യാത്രക്കാരണ് ബസില്‍ ഉണ്ടായിരുന്നത്. പരിക്കു പറ്റിയവരില്‍ ഏഴു പേരുടെ നില ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റ മുഴുവന്‍ ആളുകളേയും മേഖലയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മരണപ്പെട്ടവരും പരിക്കുപറ്റിയവരും ഏതെല്ലാം രാജ്യക്കാരാണെന്ന് അറിഞ്ഞിട്ടില്ല.

സിവില്‍ ഡിഫന്‍സ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. അപകടം നടന്നയുടനെ തന്നെ മദീനയില്‍ നിന്നും മക്കയില്‍ നിന്നും ഇരുപതിലധികം ആംബുലന്‍സുകള്‍ എത്തിയതായി മദീന റെഡ് ക്രസന്റ് വാക്താവ് ഖാലിദ് മുസാഇദ് അല്‍സഹ്ലി പറഞ്ഞു. മദീന കിങ് ഫൈസല്‍ ആശുപത്രയിലെ പ്രാഥമിക ശുശ്രൂഷാ സംഘങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് സ്ഥലത്തെത്തിയിരുന്നു. അപകടത്തില്‍പെട്ട ബസിന്റെ മുന്‍വശവും വലതുഭാഗവും പൂര്‍ണമായും തകര്‍ന്നു.


Next Story