Top

ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് സൗദി സുപ്രീം കോടതി

ഉമ്മുൽഖുറാ കലണ്ടർ പ്രകാരം റമദാൻ 29ന് (ഏപ്രിൽ 30) ന് ശവ്വാൽ മാസപ്പിറവി കാണാൻ സാധ്യതയുളളതിനാലാണ് സുപ്രീം കോടതിയുടെ ആ​ഹ്വാനം.

28 April 2022 7:39 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് സൗദി സുപ്രീം കോടതി
X

റിയാദ്: ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് സൗദി സുപ്രീം കോടതി. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം റമദാൻ 29ന് (ഏപ്രിൽ 30) ന് ശവ്വാൽ മാസപ്പിറവി കാണാൻ സാധ്യതയുളളതിനാലാണ് സുപ്രീം കോടതിയുടെ ആ​ഹ്വാനം.

ആരെങ്കിലും മാസപ്പിറവി കണ്ടാൽ ഫോണിലൂടേയോ അടുത്തുളള കോടതിയിൽ നേരിട്ട് ഹാജരായോ വിവരമറിയിക്കണമെന്നും സാക്ഷ്യം രേഖപ്പെടുത്തണമെന്നും സുപ്രീം കോടതി അറിയിച്ചു. പെരുന്നാൾ നമസ്കാരത്തിനായി വിശ്വാസികളെ ഉൾകൊളളാവുന്ന രീതിയിൽ എല്ലാ മസ്ജിദുകളില്‍ പുറത്തും സൗകര്യമൊരുക്കണമെന്ന് ഇസ്ലമിക കാര്യ മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് അൽ അൽ-ശൈഖ് നിർദേശിച്ചിട്ടുണ്ട്.

മസ്ജിദുകളിൽ 15 മിനുറ്റ് ആണ് പ്രാർത്ഥന സമയം. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾക്ക് നാല് ദിവസത്തെ ഈദുൽ ഫിതർ അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. മെയ് ഒന്ന് മുതൽ സൗദിയിൽ പെരുന്നാൾ അവധി ആരംഭിക്കും.

STORY HIGHLIGHTS: Saudi Arabia's Supreme Court has called peoples to sight Shawwal crescent on Saturday night

Next Story