'ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തും'; സൗദി-ഓസ്ട്രേലിയ ധനകാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച്ച നടത്തി
സൗദി-ഓസ്ട്രേലിയന്‍ സംയുക്ത കമ്മിറ്റി വഴിയാണ് ചര്‍ച്ച സംഘടിപ്പിച്ചത്
19 March 2023 7:46 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

റിയാദ്: സൗദിയും ഓസ്ട്രേലിയയും ഉഭകക്ഷി ബന്ധം ശക്തിപ്പെടുത്തും. സുപ്രധാന മേഖലകളില്‍ പരസ്പരം സഹകരിച്ച് നീങ്ങാന്‍ സൗദി ധനകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫാദല്‍ അല്‍ ഇബ്രാഹിമും ഓസ്‌ത്രേലിയന്‍ ധനകാര്യ മന്ത്രി മാര്‍ട്ടിന്‍ കൊച്ചറും ധാരണയിലെത്തി. സൗദിയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിയതായിരുന്നു ഓസ്ട്രേലിയന്‍ ധനകാര്യ മന്ത്രി. ഇതിനിടെയാണ് സൗദി ധനകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫാദല്‍ അല്‍ ഇബ്രാഹിമുമായി സുപ്രധാന വിഷയങ്ങളില്‍ ശനിയാഴ്ച്ച ഓസ്ട്രേലിയന്‍ ധാനകാര്യമന്ത്രി ചര്‍ച്ച നടത്തിയത്.
സൗദി-ഓസ്ട്രേലിയന്‍ സംയുക്ത കമ്മിറ്റി വഴിയാണ് ചര്‍ച്ച സംഘടിപ്പിച്ചത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പൊതുതാല്‍പ്പര്യമുള്ള വിഷയങ്ങളും മന്ത്രിമാര്‍ ചര്‍ച്ചചെയ്തു. സൗദിക്കും ഓസ്ട്രേലിയക്കുമിടയിലെ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കാനും കൂടിക്കാഴ്ച്ചയില്‍ ധാരണയായി.
ഓസ്ട്രേലിയന്‍ ധാനകാര്യമന്ത്രി കൊച്ചര്‍ സൗദി നിക്ഷേപ മന്ത്രി ഖാലിദ് അല്‍ ഫാലിയയുമായും കൂടിക്കാഴ്ച്ച നടത്തി. സൗദി ഓസ്ട്രേലിയന്‍ നിക്ഷേപം സംബന്ധിച്ച ചര്‍ച്ചകളാണ് അല്‍ ഫാലിയയുമായി കൊച്ചര്‍ നടത്തിയത്.
STORY HIGHLIGHTS: Saudi Economy minister meets Austrian counterpart in Riyadh