Top

സ്വകാര്യ മേഖലയിലെ 21 തസ്തികകളിൽ സ്വദേശിവത്കരണം നടപ്പിലാക്കി സൗദി

നാലില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളിലാണ് നിബന്ധന ബാധകമാവുക.

8 May 2022 11:58 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

സ്വകാര്യ മേഖലയിലെ 21 തസ്തികകളിൽ സ്വദേശിവത്കരണം നടപ്പിലാക്കി സൗദി
X

റിയാദ്: സൗദി അറേബ്യയിൽ സ്വകാര്യ മേഖലയിലെ 21 തസ്തികകളിൽ നടപ്പിലാക്കിയ സ്വദേശിവത്കരണം പ്രാബല്യത്തിലായി. മാര്‍ക്കറ്റിംഗ്, സെക്രട്ടറി, ഡാറ്റാ എന്‍ട്രി, പരിഭാഷകന്‍, സ്റ്റോര്‍ കീപ്പര്‍ തുടങ്ങിയ തസ്തികകളാണ് സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത്. മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിൻ വിദേശികൾ ജോലിചെയ്തിരുന്ന ഈ മേഖലകളാണ് സ്വദേശിവത്കരിച്ചത്.

സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് സ്വദേശിവത്കരണം പ്രഖ്യാപിച്ചത്. സ്വദേശിവല്‍ക്കരണം പ്രാബല്യത്തിലായതായി മാനവവഭവശേഷി മന്ത്രി അഹമ്മദ് അല്‍റാജിഹി അറിയിച്ചു.

നാലില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളിലാണ് നിബന്ധന ബാധകമാവുക. സ്വദേശിവത്കരണം വഴി ഈ മേഖലയിലെ 20000ലധികം ജോലികള്‍ സ്വദേശികള്‍ക്ക് മാത്രമായി ലഭിക്കും.

മാര്‍ക്കറ്റിംഗ്, അഡ്വര്‍ടൈസിംഗ്, ഫോട്ടോഗ്രാഫി, പബ്ലിഷിംഗ് മേഖലകളില്‍ ഭാഗികമായാണ് സ്വദേശിവത്കരണം. സെക്രട്ടറി, ഡാറ്റാഎന്‍ട്രി, ട്രാന്‍സ്ലേറ്റര്‍, സ്റ്റോര്‍ കീപ്പിംഗ് മേഖലകളില്‍ സമ്പൂര്‍ണ്ണ സ്വദേശിവല്‍ക്കരണവുമാണ് പ്രാബല്യത്തില്‍ വന്നത്. സ്വദേശികളെ നിയമിക്കുന്ന കമ്പനികള്‍ക്ക് പ്രത്യേക സഹായവും പക്കേജുകളും ലഭിക്കുമെന്ന് സൗദി മന്ത്രാലയം അറിയിച്ചു.

STORY HIGHLIGHTS: Saudi Arabia repatriation 21 posts in the private sector

Next Story

Popular Stories