Top

സൗദിയില്‍ നാളെ വരെ ശക്തമായ തണുപ്പിന് സാധ്യത; കാലാവസ്ഥാ കേന്ദ്രം

സൗദിയില്‍ വേനല്‍ ചൂടും പൊടിക്കാറ്റും ശക്തമാകുന്നതിനിടെയാണ് വീണ്ടും കാലാവസ്ഥയില്‍ മാറ്റമുണ്ടാകുമെന്ന മുന്നറിയിപ്പ്

17 March 2022 12:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൗദിയില്‍ നാളെ വരെ ശക്തമായ തണുപ്പിന് സാധ്യത; കാലാവസ്ഥാ കേന്ദ്രം
X

റിയാദ്: സൗദിയില്‍ വെള്ളിയാഴ്ച വരെ വീണ്ടും ശക്തമായ തണുപ്പിന് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. സൗദിയില്‍ വേനല്‍ ചൂടും പൊടിക്കാറ്റും ശക്തമാകുന്നതിനിടെയാണ് വീണ്ടും കാലാവസ്ഥയില്‍ മാറ്റമുണ്ടാകുമെന്ന മുന്നറിയിപ്പ് ഉണ്ടായിരിക്കുന്നത്. അടുത്ത രണ്ട് ദിവസങ്ങളിൽ താപനിലയില്‍ വലിയ കുറവ് ഉണ്ടാകുവാൻ സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം നൽകിയ മുന്നറിയിപ്പ്. രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളിലും തണുപ്പ് ശക്തമാകും.

തബൂക്കിലും, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലും മൂന്ന് മുതല്‍ അഞ്ച് വരെയായി താപനില കുറയും. അല്‍ഖസീം, റിയാദിന്റെ ചില ഭാഗങ്ങള്‍, കിഴക്കന്‍ പ്രവിശ്യയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മൈനസ് ഡിഗ്രിയിലേക്ക് താഴാനും സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ അന്‍പത് കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും ചിലയിടങ്ങളില്‍ പൊടിയോട് കൂടിയ കാറ്റിനും സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം പറയുന്നു.

Story highlights: severe cold in Saudi Arabia until tomorrow Climate Center

Next Story