Top

സൽമാൻ രാജാവിനെ കൊളോണോസ്കോപ്പിക്ക് വിധേയമാക്കി; ആരോ​ഗ്യനില തൃപ്തികരമെന്ന് റോയൽ കോർട്ട്

ശനിയാഴ്ചയാണ് സൽമാൻ രാജാവിനെ മെഡിക്കൽ ചെക്കപ്പിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

8 May 2022 7:26 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

സൽമാൻ രാജാവിനെ കൊളോണോസ്കോപ്പിക്ക് വിധേയമാക്കി; ആരോ​ഗ്യനില തൃപ്തികരമെന്ന് റോയൽ കോർട്ട്
X

റിയാദ്: സൗദി കിരീടാവകാശി സൽമാൻ രാജാവിനെ കൊളോണോസ്കോപ്പിക്ക് വിധേയമാക്കി. ജിദ്ദയിലെ കിം​ഗ് ഫൈസൽ സെപ്ഷ്യലിസ്റ്റ് ആശുപത്രിയിലാണ് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ഫലം തൃപ്തികരമാണെന്ന് റോയൽ കോടതിയിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

വിശ്രമം ആവശ്യമായതിനാൽ ആശുപത്രിയിൽ തന്നെ തുടരുമെന്നും പ്രസ്താവനയിൽ പറഞ്ഞു. ശനിയാഴ്ചയാണ് സൽമാൻ രാജാവിനെ മെഡിക്കൽ ചെക്കപ്പിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

STORY HIGHLIGHTS: King Salman had a colonoscopy, the result is fine

Next Story