Top

കൊച്ചിയിൽ നിന്ന് സൗദിയിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കാനൊരുങ്ങി ഇൻഡി​ഗോ

ഇന്‍ഡിഗോ കൂടി സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ സൗദിയിലേക്കുള്ള സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ 29 ആകും.

20 May 2022 10:36 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

കൊച്ചിയിൽ നിന്ന് സൗദിയിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കാനൊരുങ്ങി ഇൻഡി​ഗോ
X

എറണാകുളം: കൊച്ചിയിൽ നിന്നും സൗദിയിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കാനൊരുങ്ങി ഇൻഡി​ഗോ. ജൂണ്‍ 15 മുതലാണ് വിമാന സർവീസുകൾ തുടങ്ങുക. ജിദ്ദയിലേക്കും ദമ്മാമിലേക്കും ഇന്‍ഡിഗോ കൂടുതൽ സര്‍വീസുകള്‍ നടത്തും. സൗദിയിലേക്കുളള യാത്രക്കാർക്കും പ്രവാസികൾക്കും സൗകര്യപ്രദമാകും ഇന്‍ഡിഗോയുടെ പുതിയ സര്‍വീസുകള്‍.

കൊച്ചിയില്‍ നിന്ന് സൗദി എയര്‍ലൈന്‍സും, എയര്‍ ഇന്ത്യ എക്‌സ്പ്രസും സൗദിയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. രണ്ട് വിമാന കമ്പനികളും കൂടി ആഴ്ചയില്‍ ആകെ 15 സര്‍വീസുകളാണ് നടത്തുന്നത്. ഇന്‍ഡിഗോ കൂടി സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ സൗദിയിലേക്കുള്ള സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ 29 ആകും.

STORY HIGHLIGHTS: IndiGo is All Set to Launch More Services from Kochi to Saudi Arabia

Next Story