കനത്ത ചൂടില്‍ പെട്രോള്‍ പമ്പിലെ ഇന്ധന ടാങ്കർ ലോറി പൊട്ടിത്തെറിച്ചു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
തീ പിടിച്ച ടാങ്കര്‍ ലോറി പമ്പില്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്ന സ്ഥലത്തുനിന്നും അകലെയായിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.
20 May 2022 7:23 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

റിയാദ്: സൗദി അറേബ്യയിലെ പെട്രോള്‍ പമ്പില്‍ ഇന്ധന സംഭരിക്കുന്ന ടാങ്കർ ലോറി പൊട്ടിത്തെറിച്ചു. കൊടും ചൂട് മൂലം ടാങ്കില്‍ സ്ഫോടനവും പിന്നാലെ തീ പിടുത്തവുമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
തീ പിടിച്ച ടാങ്കര്‍ ലോറി പമ്പില്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്ന സ്ഥലത്തുനിന്നും അകലെയായിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. സ്ഫോടനം നടന്ന സമയത്ത് ടാങ്കിന്റെ പരിസരത്ത് ആരും ഉണ്ടായിരുന്നില്ല. തീപിടുത്തത്തിലും പൊട്ടിതെറിയിലും ആളപായമൊന്നുമില്ലെന്നും ആര്‍ക്കും പരിക്കുകളില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
സ്ഫോടനത്തില്‍ പെട്രോള്‍ പമ്പിലെ സംവിധാനങ്ങള്‍ക്ക് കാര്യമായ നാശനഷ്ടമുണ്ടായി. സ്ഫോടനത്തില്‍ ടാങ്ക് പൂര്‍ണമായി തകര്‍ന്നതിന് കാരണം കനത്ത ചൂടാണ്. ജിദ്ദയിലും മക്കയിലുമുള്പ്പടെയുള്ള പ്രദേശങ്ങളില്‍ 48 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്.
Story highlights: Fuel tanker lorry explodes at petrol pump in heavy heat; CCTV footage outside