Top

കുടുംബത്തെ കാണാനാവാതെ അഗസ്റ്റിന്‍ യാത്രയായി

ഹൃദയാഘാതം മൂലമാണ് കിംഗ് ഫഹദ് സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ മരണമടഞ്ഞത്.

29 May 2022 10:09 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

കുടുംബത്തെ കാണാനാവാതെ അഗസ്റ്റിന്‍ യാത്രയായി
X

ദമാം : കുടുംബത്തെ കാണാനാവാതെ അഗസ്റ്റിന്‍ യാത്രയായി. ജൂണ്‍ ആദ്യ ആഴ്ചയില്‍ സന്ദര്‍ശന വിസയില്‍ എത്താനിരിക്കെ കൊല്ലം ഇരവിപുരം തെക്കുംഭാഗം സ്വദേശി ഫ്രാന്‍സിസ് അഗസ്റ്റിന്‍ (54) നിര്യാതനായി. ഹൃദയാഘാതം മൂലമാണ് കിംഗ് ഫഹദ് സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ മരണമടഞ്ഞത്.

ജുബൈല്‍ ആസ്ഥാനമായുള്ള സ്വകാര്യ കോണ്‍ട്രാക്ടിങ് കമ്പനിയുടെ വര്‍ക്ക് സൈറ്റില്‍ മാനേജറായി ജോലി ചെയ്തുവരികയായിരുന്നു അഗസ്റ്റിന്‍. കഴിഞ്ഞ ഞായറാഴ്ച മരണപ്പെട്ട അഗസ്റ്റിന്‍ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. ഇരവിപുരം സെന്റ് ജോണ്‍സ് ദി ബാപ്‌സ്റ്റി ചര്‍ച്ച് സെമിത്തേരിയിലാണ് ചടങ്ങുകള്‍ നടന്നത്.

Story highlights : Augustine left without seeing his family

Next Story

Popular Stories