ഖത്തര്‍ ഡിജിറ്റല്‍ ഐഡന്റിറ്റി ആപ്പ് ഇനി ആപ്പിള്‍ സ്റ്റോറിലും
ആപ്ലിക്കേഷനിലൂടെ ലഭ്യമാവുന്ന സേവനം സുരക്ഷിതവും വിശ്വാസ്യതയുള്ളതുമാവും.
4 Jun 2022 10:54 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ദോഹ: ഖത്തര്‍ ഡിജിറ്റല്‍ ഐഡന്റിറ്റി ആപ്പ് ഇനി ആപ്പിള്‍ സ്റ്റോറിലും ലഭ്യമാവും. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആപ്ലിക്കേഷനിലൂടെ ലഭ്യമാവുന്ന സേവനം സുരക്ഷിതവും വിശ്വാസ്യതയുള്ളതുമാവും.
ഉപയോഗം എളുപ്പമായ ആപ്ലിക്കേഷന്‍ വഴി ഡിജിറ്റല്‍ ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കല്‍, മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ സേവനങ്ങള്‍ ആക്സസ് ചെയ്യുന്നതിനുള്ള എളുപ്പവഴി നല്കല്, ഇലക്ട്രോണിക് ഇഷ്യൂ ചെയ്ത രേഖകള്‍ സ്റ്റാമ്പ് ചെയ്യല്‍ എന്നീ സേവനങ്ങള്‍ ലഭ്യമാകും. ഐഡന്റിറ്റി മോഷണ കുറ്റകൃത്യങ്ങളും സൈബര്‍ കുറ്റകൃത്യങ്ങളും കുറയ്ക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിച്ചാണ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുക.
Story Highlights : The Qatar Digital Identity App is also available on the Apple Store
Next Story