Top

കൊടിയത്തൂർ ഫോറം ഖത്തർ ഇഫ്താർ സംഗമം നടത്തി

29 April 2022 8:44 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

കൊടിയത്തൂർ ഫോറം ഖത്തർ ഇഫ്താർ സംഗമം നടത്തി
X

ദോഹ: കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ നിവാസികളുടെ ഖത്തറിലെ കൂട്ടായ്മയായ കൊടിയത്തൂർ ഏരിയാ സർവീസ് ഫോറം ഖത്തർ ജനറൽ ബോഡിയും ഇഫ്താർ സം​ഗമവും നടത്തി. പ്രവർത്തകരും കുടുംബാംഗങ്ങളുമടക്കം നൂറ്റിഎൺപതോളം ആളുകൾ പങ്കെടുത്തു.

ജനറൽ സെക്രട്ടറി അമീൻ എം എ കൊടിയത്തൂർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് പുതിയോട്ടിൽ അബ്ദുൽ അസീസ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പ്രാദേശിക സംഘടനകളായ ചെറുവാടി വെൽഫയർ ഫോറം ഭാരവാഹികളായ മണി കൊന്നാലത്ത്, സിദ്ധിഖ് സി.ടി , അസീസ് പുറായിൽ, നെല്ലിക്കാപറമ്പ് സൗഹൃദ വേദി ഭാരവാഹികളായ സാലിഹ് സി.കെ, റിയാസ് സി. കെ എന്നിവരും പങ്കെടുത്തു.

ഫോറം ഭാരവാഹികളായ ഇല്യാസ്, അമീറലി, ഫിൽസർ , ഷഫീഖ് വി.വി, റഫീഖ് സിക്കെ തുടങ്ങിയവർ നേതൃത്വം നൽകി. ഇർഷാദ് നാറഞ്ചലത്ത് നന്ദി പറഞ്ഞു.

Next Story