Top

ആവേശമായി ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം ഈദ് മിലാൻ കൾച്ചറൽ പ്രോ​ഗ്രാം

പ്രഥമ ഹ്യുമാനിറ്റേറിയൻ ആക്ടിവിസ്റ്റ് അവാർഡ് ബഷീർ അഹ്‌മദിന് സമ്മാനിച്ചു

5 May 2022 5:51 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ആവേശമായി ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം ഈദ് മിലാൻ കൾച്ചറൽ പ്രോ​ഗ്രാം
X

ദോഹ: ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം ചെറിയപെരുന്നാളിനോടനുബന്ധിച്ച് ഐസിസി അശോകാ ഹാളിൽ ഈദ് മിലാൻ കൾച്ചറൽ പ്രോ​ഗ്രാം സംഘടിപ്പിച്ചു. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി നടന്ന പരിപാടി ജനപങ്കാളിത്തം കൊണ്ട് സമ്പന്നമായിരുന്നു. "സെലിബ്രെറ്റിങ് അവർ യൂണിറ്റി ഇൻ ഡൈവേഴ്‌സിറ്റി" എന്ന തീമിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള കലാകാരന്മാർ പങ്കെടുത്തു. കേരളത്തെ പ്രതിനിധീകരിച്ച് കോൽക്കളി, തമിഴ്‌നാടിനെ പ്രതിനിധീകരിച്ച് തപ്പു, സിലമ്പം, കർണാടകത്തിന്റെതായി ടിപ്പു സുൽത്താൻ സ്കിറ്റ് തുടങ്ങി കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

സോഷ്യൽ ഫോറത്തിനായി പുതായി തയ്യാറാക്കിയ ഒഫീഷ്യൽ വെബ്‌സൈറ്റ് (www.indiansocialforum.com) സോഷ്യൽ ഫോറം പ്രസിഡന്റ് അയ്യൂബ് ഉള്ളാൾ ഉദ്ഘാടനം ചെയ്തു. ഈ വർഷം ആരംഭിച്ച "അബ്ദുല് ലത്തീഫ് മടിക്കേരി മെമ്മോറിയൽ ഹ്യുമാനിറ്റേറിയൻ ആക്ടിവിസ്റ്റ് അവാർഡ്" തമിഴ്‌നാട് സ്വദേശിയും സോഷ്യൽ ഫോറം സെക്രട്ടറിയുമായ ബഷീർ അഹ്‌മദിന് മുഖ്യാതിഥി ഐസിസി വൈസ് പ്രസിഡന്റ് സുബ്രമണ്യ ഹെബ്ബഗെലു സമ്മാനിച്ചു. സോഷ്യൽ ഫോറം സെക്രട്ടറിയായിരുന്ന അബ്ദുൽ ലത്തീഫ് മടിക്കേരി പ്രവാസി സമൂഹങ്ങൾക്കിടയിൽ നടത്തിയ സേവനപ്രവർത്തനങ്ങൾ മുൻനിർത്തിയാണ് ഫോറം അവാർഡിന് തുടക്കം കുറിച്ചത്.

വിവിധ സംഘടനകളെയും സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ച് വിനോദ് നായർ (ഐസിബിഎഫ്), ഫയാസ് അഹമ്മദ് (കെഎംസിഎ), ഷഫഖാത്ത് (എച്ഐ എഫ്), ഹസ്സൻ (സേഫ്റ്റി പ്ലസ്), സിയാഉൽ ഹഖ്, ഇംതിയാസ് (എഎംയു) തുടങ്ങിയവർ അതിഥികളായി. സോഷ്യൽ ഫോറം ജനറൽ സെക്രട്ടറിമാരായ ഉസ്മാൻ മുഹമ്മദ് സ്വാഗതവും സഈദ് കൊമ്മാച്ചി നന്ദിയും പറഞ്ഞു. ടീ ടൈം, നോവല്ലെ കമ്യൂണിക്കേഷൻസ്, സേഫ്റ്റി പ്ലസ്, ഓപ്ഷ്യൻസ് ഖത്തർ എന്നിവർ മുഖ്യ പ്രായോജകരായ പരിപാടിയിൽ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ ഭാ​ഗമായി.

Story Highlights: Exciting cultural programme conducted by Qatar Indian Social Forum on Eid day

Next Story