Top

ലോകകപ്പ് ആതിഥേയ ടീമിനായി ​ഗാനം പുറത്തിറക്കി; ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ

ഖത്തർ ടീമിന്റെ പരിശീലന സെഷൻ കാണാൻ ആരാധകർക്ക് അവസരമൊരുക്കും

19 Sep 2022 11:23 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ലോകകപ്പ് ആതിഥേയ ടീമിനായി ​ഗാനം പുറത്തിറക്കി; ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ
X

ദോഹ: ലോകകപ്പിനുളള ​ഗാനം പുറത്തിറക്കി ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ. ആതിഥേയ ടീമിനെ പ്രോത്സാഹിപ്പിക്കാൻ വിവിധ പരിപാടികളാണ് അസോസിയേഷൻ ആസൂത്രണം ചെയ്തിരിക്കുന്നത്. ഖത്തർ ടീമിന്റെ പരിശീലന സെഷൻ കാണാൻ ആരാധകർക്ക് അവസരമൊരുക്കുമെന്ന് അസോസിയേഷൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഒക്ടോബർ രണ്ടിന് നടക്കുന്ന പരിശീലന സെഷനിലാണ് ജനങ്ങൾക്ക് പ്രവേശനം നൽകുക. ലോകകപ്പിനോട് അനുബന്ധിച്ച് സ്വന്തം കാറുകൾ അലങ്കരിക്കുന്നതിനും അവസരമുണ്ട്. അലങ്കരിക്കുന്നവർക്ക് ഗിഫ്റ്റ് കൂപ്പണുകൾ നൽകും. യൂറോപ്യൻ പര്യടനത്തിലുള്ള ഖത്തർ ടീമിന് ഈ മാസം കാനഡയുമായും ചിലിയുമായും സന്നാഹ മത്സരങ്ങളുണ്ട്.

ലോകകപ്പ് കാണാന്‍ ദോഹയിലെത്തുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന സുരക്ഷാ പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തിയതായി നേരത്തെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി പറഞ്ഞിരുന്നു.

'ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ദോഹയില്‍ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഞങ്ങള്‍ വളരെ ആവേശത്തിലാണ്. കൊവിഡിന് ശേഷം ലോകത്തെ ഒരുമിച്ച് കൊണ്ടുവരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, എല്ലാവരും ഞങ്ങളുടെ രാജ്യം കാണാനും ഞങ്ങളുടെ ആതിഥ്യം ആസ്വദിക്കാനും ദോഹയിലേക്ക് വരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.' ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ആരാധകര്‍ക്ക് മികച്ച അനുഭവം എങ്ങനെ നല്‍കാമെന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

STORY HIGHLIGHTS: Qatar Football Association Released Anthem for World Cup Host Team

Next Story