Top

ദോഹയില്‍ മെട്രോയ്ക്ക് ബദല്‍ ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നു

ഓരോ പത്തു മിനിറ്റിലും ബസുകള്‍ സര്‍വീസ് നടത്തും

6 May 2022 10:05 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ദോഹയില്‍ മെട്രോയ്ക്ക് ബദല്‍ ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നു
X

ദോഹ: ദോഹയിലെ മെട്രോ സേവനങ്ങള്‍ക്ക് ബദല്‍ മാര്‍ഗവുമായി മെട്രോ. റെഡ് ലൈനിലും ഗ്രീന്‍ ലൈനിലുമാണ് ബദല്‍ ബസ് സര്‍വീസ് ആരംഭിക്കുന്നത്. നാളെ മുതല്‍ ഗ്രീന്‍ ലൈനിലെ മെട്രോ സര്‍വീസുകള്‍ക്കാണ് നടത്തുക. അല്‍ ബിദ സ്റ്റേഷനും ഖത്തറിലെ അല്‍ റിഫ മാളിനുമിടയിലും ആരംഭിക്കുന്ന ബസ് സര്‍വീസുകള്‍ ഓരോ പത്തു മിനിറ്റിലും ഉണ്ടാവുമെന്നാണ് അറിയിപ്പ്.

റെഡ് ലൈനിലെ അല്‍ മന്‍സൂറയ്ക്കും അല്‍ ദോഹ അല്‍ ജദേദ സ്റ്റേഷനിലും ആരംഭിക്കുന്ന ബസ് സര്‍വീസും ഓരോ പത്തു മിനിറ്റിലും ഉണ്ടാവും. ഇരു റൂട്ടുകളിലെയും ബസുകള്‍ വൈറ്റ് പാലസ് സ്റ്റേഷന്‍ ഒഴികെയുള്ള എല്ലാ സ്റ്റേഷനിലും ബസ് നിര്‍ത്തും. മെട്രോലിങ്കുകള്‍ സാധാരണ രീതിയില്‍ തന്നെ പ്രവര്‍ത്തിക്കും.

STORY HIGHLIGHTS : DOHA METRO INTRODUCE ALTERNATIVE BUS SERVICE

Next Story